video
play-sharp-fill
സ്വന്തമായി ഇലക്ട്രിക് വാഹനമില്ല;സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്കായി നല്‍കിയത് 9 കോടിയിലേറെ രൂപ; മൊത്തം 71 വാഹനങ്ങളാണ് വകുപ്പ് അനെർട്ടിൽ നിന്ന് വാടകയ്ക്കെടുത്തത്

തിരുവനന്തപുരം∙ സംസ്ഥാന മോട്ടര്‍ വാഹന വകുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാടകയ്‌ക്കെടുത്ത ഇലക്ട്രിക് വാഹനങ്ങള്‍ക്കായി വാടക നല്‍കിയത് 9 കോടിയിലേറെ രൂപ. 71 വാഹനങ്ങളാണു വകുപ്പ് അനെര്‍ട്ടില്‍നിന്നു വാടകയ്ക്ക് എടുത്തിരിക്കുന്നത്.

വാടക ഇനത്തില്‍ 9,33,97,250 രൂപ നല്‍കിയിട്ടുണ്ട്. ശരാശരി ഒരു വാഹനത്തിന് 13 ലക്ഷത്തിലധികമാണ് വാടക ഇനത്തില്‍ നല്‍കിയത്.

70 ടാറ്റ നെക്‌സോണും 1 ഹുണ്ടായ് കോനയുമാണ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. വാടക വാഹനങ്ങള്‍ മോട്ടര്‍ വാഹന വകുപ്പിലെ ഡ്രൈവര്‍മാരാണ് ഓടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാന്‍സ്‌പോർട്ട് കമ്മിഷണറേറ്റ് -7, തിരുവനന്തപുരം-6, കൊല്ലം-5, പത്തനംതിട്ട-4, ആലപ്പുഴ-5, കോട്ടയം-6, ഇടുക്കി-3, എറണാകുളം-4, തൃശൂര്‍-6, പാലക്കാട്-5, മലപ്പുറം-6, കോഴിക്കോട്-4, വയനാട്-3, കണ്ണൂര്‍-5, കാസര്‍കോട്-2 എന്നിങ്ങനെയാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിരിക്കുന്നതെന്നു മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി.