video
play-sharp-fill
വണ്ടിയുടെ കണ്ണാടിയിൽ യേശുവും കൃഷ്ണനും അള്ളാഹുവും വേണ്ട..! സ്വകാര്യ ബസിന്റെ ചില്ലിലെ ദൈവചിത്രങ്ങളും പൂക്കളും കാടും ഇളക്കി മാറ്റി മോട്ടോർ വാഹന വകുപ്പ്; സ്വകാര്യ ബസുകളിലെ നടപടി നാഗമ്പടത്ത്

വണ്ടിയുടെ കണ്ണാടിയിൽ യേശുവും കൃഷ്ണനും അള്ളാഹുവും വേണ്ട..! സ്വകാര്യ ബസിന്റെ ചില്ലിലെ ദൈവചിത്രങ്ങളും പൂക്കളും കാടും ഇളക്കി മാറ്റി മോട്ടോർ വാഹന വകുപ്പ്; സ്വകാര്യ ബസുകളിലെ നടപടി നാഗമ്പടത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: വണ്ടിയുടെ കണ്ണാടിയിൽ ചിരിച്ചിരുന്ന യേശുവിനെയും അള്ളാഹുവിനെയും കൃഷ്ണനെയും എടുത്ത് മാറ്റി മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ. സ്വകാര്യ ബസിലെ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ, ഗ്ലാസുകളിലെ ചിത്രങ്ങളും അലങ്കാര പണികളുമാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം നീക്കം ചെയ്തത്.

വ്യാഴാഴ്ച രാവിലെ പത്തു മണി മുതലാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം നാഗമ്പടം ബസ് സ്റ്റാൻഡിൽ എത്തിയത്. ഇവിടെ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസുകളുടെ മുൻ ഗ്ലാസുകളിൽ നിന്നും അനാവശ്യമായി ഒട്ടിച്ചിരുന്ന ചിത്രപ്പണികളാണ് നീക്കം ചെയ്തത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ അനധികൃതമായി ഗ്ലാസിൽ ഒട്ടിച്ചിരുന്ന സ്റ്റിക്കറുകളാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്റ്റാൻഡിൽ എത്തി നീക്കം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ ബസുകളിൽ ഡ്രൈവറുടെ കാഴ്ച ബസിന്റെ മുന്നിൽ നിന്നും ഒരു മീറ്റർ വിട്ടു മാത്രമേ ലഭിക്കൂ. സാധാരണമായ രീതിയിൽ ഇത്തരത്തിൽ ഒരു മീറ്റർ ദൂരത്തെയാണ് ബ്ലാക്ക് സ്‌പോട്ട് എന്നു പറയുന്നത്. ഗ്ലാസിൽ ദൈവങ്ങളുടെ ചിത്രങ്ങളും, ലൈറ്റുകളും അനധികൃത എഴുത്തുകളും ഒട്ടിക്കുക പതിവായിരുന്നു. ഇത്തരത്തിൽ ഗ്ലാസിൽ ഒട്ടിക്കുമ്പോൾ രണ്ടു മീറ്റർ ദൂരമെങ്കിലും ഡ്രൈവറുടെ കാഴ്ച മറയും. ഇത്തരത്തിൽ കാഴ്ച മറയ്ക്കുന്നത് ഒഴിവാക്കാനായാണ് മോട്ടോർ വാഹന വകുപ്പ് നടപടിയുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകളിലും റോഡുകളിലും മോട്ടോർ വാഹന വകുപ്പ് സംഘം ശക്തമായ പരിശോധന നടത്തും. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്നു മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും.