video
play-sharp-fill
പിന്നിലിരുന്ന് യാത്ര ചെയ്യുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ മാത്രമല്ല ഡ്രൈവറുടെ ലൈസൻസും കട്ട് ; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

പിന്നിലിരുന്ന് യാത്ര ചെയ്യുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിൽ പിഴ മാത്രമല്ല ഡ്രൈവറുടെ ലൈസൻസും കട്ട് ; കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

സ്വന്തം ലേഖകൻ

കൊച്ചി: ഇനിമുതൽ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന യാത്ര ചെയ്യുന്നയാളും ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവ്. ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് ഇല്ലെങ്കിൽ വാഹനം ഓടിക്കുന്നയാൾ മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്.

ഇതിന് പുറമെയാണ് ഡ്രൈവറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും അധികാരമുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

206-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം 2020 ഒക്ടോബർ 1 മുതൽ ഹെൽമറ്റ് ധരിക്കാതെ യാത്രചെയ്താൽ പൊലീസ് ഓഫീസർമാർക്ക് ലൈസൻസ് അയോഗ്യത കൽപ്പിക്കാൻ അധികാരികൾക്ക് ശുപാർശ ചെയ്തുകൊണ്ട് ഒറിജിനൽ ലൈസൻസ് അയച്ചു കൊടുക്കാനുള്ള അധികാരവും നൽകിയിട്ടുണ്ട്.

മോട്ടോർ വാഹന നിയമത്തിന്റെ സെക്ഷൻ 200 പ്രകാരം സംസ്ഥാനങ്ങൾക്കുള്ള അധികാരം ഉപയോഗിച്ച് കേരളത്തിൽ പിഴ തുക 500 രൂപയായി കുറച്ചിരുന്നു. മോട്ടോർ വാഹന നിയമത്തിന്റെ 200-ാം വകുപ്പ് (2) ഉപവകുപ്പിന്റെ രണ്ടാം ക്ലിപ്ത നിബന്ധന പ്രകാരം കോമ്പൗണ്ടിംഗ് ഫീ അടച്ചാലും ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യൽ, ഡ്രൈവർ റിഫ്രഷർ ട്രെയിനിംഗ് കോഴ്‌സ്, കമ്മ്യൂണിറ്റി സർവ്വീസ് പൂർത്തിയാക്കൽ എന്നിവയിൽ നിന്നും ഡ്രൈവർമാരെ ഒഴിവാക്കുകയുമില്ല