
കള്ളന്മാര്‍ മോട്ടോര്‍ വാഹന വകുപ്പില്‍ തന്നെ: സര്‍ക്കാരിന്റെ ജി.പി.എസ് സംവിധാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബിയുടെ ശ്രമം; ജി.പി.എസ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ടിപ്പര്‍ ലോറി മാഫിയക്കു വേണ്ടി; എ.എം.വി.ഐ അസോസിയേഷന്‍ നേതാവിന്റെ വാക്കുകള്‍ വീഡിയോ കാണാം
തേര്‍ഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ വാഹനങ്ങളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള നീക്കത്തിന് തടയിട്ട് കോടികള്‍ തട്ടാന്‍ അച്ചാരം ഉറപ്പിച്ച് എ.എം.വി.ഐമാരുടെ അസോസിയേഷന്‍. സര്‍ക്കാര്‍ തീരുമാനം ടിപ്പര്‍ ലോറി ഉടമകള്‍ക്കായി അട്ടിമറിക്കുന്നതിനുള്ള രഹസ്യനീക്കത്തിന്റെ ഓഡിയോ സന്ദേശമാണ് തേര്‍ഡ് ഐ ന്യൂസ് ലൈവ് പുറത്തു വിട്ടിരിക്കുനനത്.
മോട്ടോര്‍ വാഹന വകുപ്പിലെ എ.എം.വി.ഐ അസോ. പ്രസിഡന്റ് ടിപ്പര്‍ ലോറി മാഫിയകളുമായി ചേര്‍ന്ന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ ജി.പി.എസ് സുരക്ഷാ മിഷന്‍ പദ്ധതി കോടികള്‍ വാങ്ങി അട്ടിമറിക്കാന്‍ നടത്തുന്ന നീക്കങ്ങളുടെ വിശദാംശങ്ങളാണ് തേര്‍ഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈനിംങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഏതാണ്ട് 59000 ടിപ്പറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒരു ട്രിപ്പിന് 400 രൂപ വീതമാണ് വകുപ്പില്‍ അടച്ചാണ് രജിസ്‌ട്രേഷന്‍ എടുക്കുന്നത്. ഒരു പാസില്‍ പത്തു ട്രിപ്പ് വരെയാണ് ടിപ്പറുകള്‍ ഓടിക്കുന്നത്. ജി.പി.എസ് ഘടിപ്പിച്ചതോടെ ടിപ്പര്‍ അസോസിയേഷന്റെ, ഈ കൊള്ള നടക്കുന്നില്ല. അതിനവര്‍ എ.എം.വി.ഐ അസോസിയേഷനെ കൂട്ടുപിടിച്ച് നടത്തുന്ന കളിയാണ് ഇപ്പോള്‍ പുറത്തു വന്ന ഓഡിയോ സന്ദേശത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. ഇത് നടപ്പിലാക്കിയാല്‍ എ.എം.വി.ഐ അസോസിയേഷനും കോടികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് തേര്‍ഡ് ഐ ന്യൂസ് ലൈവ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
കേരള സര്‍ക്കാര്‍ 6 കോടിയില്‍പരം രൂപ മുടക്കിയാണ് ജി.പി.എസ് സുരക്ഷാ മിഷന്‍ പദ്ധതി സിഡാക്കുമായി സഹകരിച്ച് നടപ്പില്‍ വരുന്നത്. ഈ പദ്ധതി റോഡ് സേഫ്റ്റി കമ്മീഷന്‍ ചെയര്‍മാനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ വിദഗ്ധ കമ്മറ്റിയാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകാരം നല്‍കിയത്. ഈ പദ്ധതിക്കെതിരെയാണ് സര്‍ക്കാരിന്റെ ശമ്പളം പറ്റി ഖജനാവിലേക്കുള്ള വരുമാനം തന്നെ മുടക്കുന്ന രീതിയില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതിനിടെ എ.എം.വി.ഐ അസോസിയേഷന്റെ സമ്മര്‍ദത്തിനു വഴങ്ങി മന്ത്രി തന്നെ ഉത്തരവിറക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ വിധിയടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം ടിപ്പര്‍ ഉടമകളുടെ സമ്മര്‍ദത്തിനും, സ്വകാര്യ ബസ് ഉടമകളുടെ താല്പര്യത്തിനും വഴങ്ങി വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നതിനെ ഒരു വിഭാഗം എതിര്‍ക്കുന്നത്.