സംസ്ഥാനത്ത് മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കും; 15 അംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു

Spread the love

കോട്ടയം: കേരളത്തിലെ മോട്ടോർ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ ന്യായവേതനം പുതുക്കിനിശ്ചയിക്കുന്നതിന്‌ സർക്കാരിന്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. പത്തുവർഷംമുൻപാണ്‌ വേതനം പുതുക്കിയത്‌.

video
play-sharp-fill

നിലവിൽ ഡ്രൈവറുടെ അടിസ്ഥാനവേതനം 15,600 ആയിരുന്നു. അത്‌ 27,100 ആയി ഉയരും. കണ്ടക്ടർക്ക്‌ പ്രതിമാസം 15,100 ആണ്‌ അടിസ്ഥാനവേതനം. അത്‌ 26,600 ആയി വർധിക്കും. ക്ലീനറുടേത്‌ 14,600-ൽനിന്ന്‌ 26,100 ആയി ഉയരും. ഓരോ വർഷവും ഡ്രൈവർക്ക് 200 രൂപയും ക്ലീനർക്ക്‌ 100 രൂപയും കണ്ടക്ടർക്ക്‌ 150 രൂപയും ഇൻക്രിമെന്റ്‌ കിട്ടും. അഞ്ചുവർഷം കഴിഞ്ഞാൽ സർവീസനുസരിച്ച്‌ വെയ്‌റ്റേജുമുണ്ട്‌.

2024 ഒക്ടോബർ ഒൻപതിനാണ്‌ കമ്മിറ്റിയെ സർക്കാർ നിയോഗിച്ചത്‌. എറണാകുളം റീജണൽ ജോയിൻറ് ലേബർ കമ്മിഷണർ ഡി. സുരേഷ്‌കുമാർ ചെയർമാനായി 15 അംഗ സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. സർക്കാർ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടാണ്‌ തൊഴിൽമന്ത്രി വി. ശിവൻകുട്ടിക്ക്‌ കൈമാറിയത്‌. റിപ്പോർട്ട്‌ സർക്കാർ അംഗീകരിക്കുമെന്നാണ്‌ പ്രതീക്ഷ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group