സ്വന്തം ലേഖകൻ
കോട്ടയം: പോപ്പുലർ റാലി അടക്കം കാർ – ഓഫ്റോഡ് റാലികളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള മോട്ടോർ റാലിതാരം അട്ടത്രയിൽ ജോർജ് വർഗീസ് (53) അന്തരിച്ചു. ഇന്ത്യയൊട്ടാകെ ഒട്ടേറേ റാലി പ്രേമികളുടെ സുഹൃത്തുമായിരുന്ന ജോർജ് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ്.
സംസ്കാരം വ്യാഴാഴ്ച 3ന് പാറമ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. സിഎംഎസ് കോളെജ് റിട്ട. പ്രഫസർ ടി.ജി.വർഗീസിന്റെയും ശ്രീവിദ്യാധിരാജാ വിദ്യാഭവൻ റിട്ട. അധ്യാപിക ശോശാമ്മ വർഗീസിന്റെയും മകനാണ്.
ഭാര്യ: കവിയൂർ അമ്പാട്ട് മിനി ജോർജ് (ജിഎസ്ടി ഡപ്യൂട്ടി കമ്മിഷണർ). മക്കൾ: കെവിൻ (സിബിഎം ഇന്ത്യ), കെസ്റ്റിൻ, കെൻ ( വിദ്യാർഥി, കെ ഇ കോളജ് മാന്നാനം). സഹോദരൻ: അഡ്വ വിനീത് വർഗീസ് (പാരാമൗണ്ട് കോർപറേഷൻ ബിപിസിഎൽ പമ്പ് കോട്ടയം, വി.ജെ സൂപ്പർ മാർക്കറ്റ് ചുങ്കം).

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group