മോട്ടോര്‍ പണി പറ്റിച്ചു;കോട്ടയത്ത് കിണറ്റിലെ വെള്ളം തിളച്ചുമറിഞ്ഞ അത്ഭുതത്തിന് പിന്നിൽ പമ്പിങ് മോട്ടോർ;കാര്യം അറിഞ്ഞപ്പോൾ കൂട്ട ചിരി
സ്വന്തം ലേഖകൻ
കോട്ടയം:വീട്ടുമുറ്റത്തെ കിണറ്റില്‍ വെള്ളം തിളച്ചു മറിഞ്ഞ് ആവി പൊങ്ങുന്നു എന്ന വാർത്ത അറിഞ്ഞ് നിരവധി ആളുകളാണ് വാരിശേരിയിലുള്ള തൈക്കാട്ട് ടിന്റോ ജോസഫിന്റെ വീട്ടിലേക്ക് എത്തിയത്.
ആദ്യം നാട്ടുകാര്‍ വന്നു,പിന്നാലെ നഗരസഭ അംഗം വന്നു,അതിന് പിന്നാലെ പത്രപ്രവര്‍ത്തകരും എല്ലാം ചേർന്ന് വലിയൊരു ആൾക്കൂട്ടം തന്നെ നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി.എല്ലാവരും എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പരസ്പരം നോക്കിനിന്നു. ഇതിനോടകം വെള്ളം തിളച്ച് ആവി പൊങ്ങിയ കഥ നാടു മുഴുവനായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കിണറ്റിലെ വെള്ളം തിളച്ചു മറിയുമ്പോള്‍ നഗരസഭ അംഗമായ ബിജു ഇതിനുള്ളില്‍ വല്ലതും ഉണ്ടോ എന്ന് ചോദിച്ചെങ്കിലും വിദേശത്തുനിന്നും അവധിക്ക് എത്തിയ ഗൃഹനാഥന്‍ ടിന്റോ ഒന്നും മനസ്സിലാകാതെ ഞെട്ടിനിൽക്കുകയായിരുന്നു.
ചില കാര്യങ്ങളിലേക്ക് നോട്ടം ചെല്ലുമ്പോൾ നാട്ടുകാര്‍ കൂടാറുണ്ട് അതിലെ സത്യം മനസിലാക്കി കഴിയുമ്പോള്‍ ചിലര്‍ക്ക് ഇളിഭ്യതയും ഉണ്ടാകാറുമുണ്ട്.അങ്ങനെയൊരു സംഭവമാണ് പിന്നീട് അവിടെ അരങ്ങേറിയത്.
വീടിനു മുന്നില്‍ റിങ്ൽ തീര്‍ത്തുള്ള കിണറിൽ വെള്ളത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഒരു മോട്ടോർ ഉണ്ടായിരുന്നു. എന്നൽ 24 മണിക്കൂറില്‍ കൂടുതല്‍ അത് പ്രവര്‍ത്തിച്ചത് വീട്ടുകാരറിഞ്ഞില്ല. ഇതായിരുന്നു കിണറ്റിലെ തിരയിളക്കത്തിന്റെ സത്യാവസ്ഥ. നോക്കുമ്പോൾ മോട്ടോര്‍ ചൂടായി കിണറ്റിലെ വെള്ളം തിളയ്ക്കുന്നു, ഇത്രയേ കാര്യമുള്ളൂ പക്ഷേ കാര്യം മനസ്സിലായി വന്നപ്പോള്‍ കുറച്ചു സമയമെടുത്തു.അപ്പോഴേക്കും പേടിച്ച് നിന്ന മുഖങ്ങളിൽ ചിരി പൊട്ടിതുടങ്ങി.
പക്ഷേ ആ മോട്ടോറിലേക്ക് കറന്റ് നല്‍കുന്ന ബന്ധം ആ വീട്ടില്‍ അല്ലായിരുന്നു.ഒടുവില്‍ ലൈന്‍ മൊത്തം ഓഫ് ചെയ്ത് മോട്ടോര്‍ നിര്‍ത്തിയെടുത്തു. ഒപ്പം തിളച്ചു മറിഞ്ഞ കിണറിനെ വീണ്ടും പഴയ നിലയിലാക്കി. 24 മണിക്കൂറില്‍ കൂടുതല്‍ വര്‍ക്ക് ചെയ്ത ആ മോട്ടോറിന് ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്നുള്ളതാണ് മറ്റൊരു അൽഭുതപ്പെടുത്തുന്ന കാര്യം.