കാസര്‍കോട്: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി. കുമ്ബളയില്‍ അംഗടിമുഗര്‍ ഗവ.
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്.
വിദ്യാര്‍ഥിയുടെ പരാതിയില്‍ കുമ്ബള പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച വൈകിട്ട് സ്കൂള്‍ വിട്ട് വീട്ടില്‍ പോകുന്നതിനിടയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ബസ് സ്റ്റോപ്പില്‍ തടഞ്ഞുവെച്ച് റാഗ് ചെയ്തത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സാങ്കല്‍പ്പികമായി മോട്ടര്‍ സൈക്കിള്‍ ഓടിക്കാന്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുകയായിരുന്നു. കുട്ടി വിസമതിച്ചതോടെ മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വിദ്യാര്‍ഥികള്‍ക്കെതിരെ സ്കൂളിന്റെ ഭാഗത്തു നിന്നും ഉടന്‍ നടപടിയുണ്ടാകും