video
play-sharp-fill
സ്മാർട്ട് ഫോൺ ആരാധകർക്ക് സന്തോഷിക്കാം ; മോട്ടറോള ജി 8 ഇന്ത്യൻ വിപണിയിലെത്തി ; വില 13,999 രൂപ

സ്മാർട്ട് ഫോൺ ആരാധകർക്ക് സന്തോഷിക്കാം ; മോട്ടറോള ജി 8 ഇന്ത്യൻ വിപണിയിലെത്തി ; വില 13,999 രൂപ

സ്വന്തം ലേഖകൻ

കൊച്ചി : മൊബൈൽ ഫോൺ ആരാധകർക്ക് ആഹ്ലാദിക്കാം. മുൻനിര സ്മാർട്ട് ഫോൺ കമ്പനിയായി മോട്ടറോള ജി 8 ഇന്ത്യയിൽ അവതരിപ്പിച്ചു. മോട്ടോ ജി 8 13,999 രൂപയ്ക്ക് ആയിരിക്കും ഇന്ത്യയിൽ ലഭ്യമാവുക. എച്ച്ഡി + ഡിസ്‌പ്ലേ, പുതിയ ട്രിപ്പിൾ ക്യാമറ സജ്ജീകരണം, വലിയ ബാറ്ററി എന്നിവയുമായാണ് പുതിയ മിഡ് റേഞ്ച് മോട്ടറോള സ്മാർട്ട്‌ഫോൺ വരുന്നത്.

മോട്ടറോളയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോണിന് 4 കെ വീഡിയോകൾ 30 എഫ്പിഎസിൽ ഷൂട്ട് ചെയ്യാൻ കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ് . ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 ആണ് മോട്ടറോള മോട്ടോ ജി 8 ന്റെ കരുത്ത് പകരുന്നത്. ഇത് മോട്ടോ ജി 8 പ്ലസിനും കരുത്ത് പകരുന്നു.അഡ്രിനോ 600ക്ലാസ് ജി.പി.യു പഴയ മോഡലിലെ 500ക്ലാസ് ജിപിയുവിനേക്കാൾ ഇരട്ടി വേഗതയുള്ളതും പ്രത്യേകതയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോട്ടറോള കുറഞ്ഞത് ഒരു യുഎസ്ബിസി പോർട്ട് വാഗ്ദാനം ചെയ്തിട്ടുണ്ട്. 3.5 എം.എം ഹെഡ്‌ഫോൺ ജാക്കും ബ്ലൂടൂത്ത് 5.0 പിന്തുണയ്ക്കുന്നു. കൂടാതെ സുരക്ഷയ്ക്കായി ഫോണിന്റെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് റീഡറും ഉണ്ട്.

Tags :