
തൃശൂർ: മോട്ടിവേഷണല്‍ സ്പീക്കര്‍ മാരിയോ ജോസഫിനെതിരെ ഭാര്യയുടെ പരാതിയില്‍ ചാലക്കുടി പൊലീസ് കേസെടത്തു.
മർദിക്കുകയും വിലപ്പിടിപ്പുള്ള ഫോണ്‍ തല്ലിപ്പൊട്ടിച്ചു എന്നുമാണ് ജിജി മാരിയോയുടെ പരാതി.
കുടുംബജീവിതം പ്രമേയാക്കി നിരവധി മോട്ടിവേഷണല്‍
സ്പീച്ച് നടത്തുന്നവരാണ് ഇരുവരും. വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിട്ടുള്ളത്.
സെറ്റ് ടോപ് ബോക്സ് ഉപയോഗിച്ച് തലക്കടിച്ചു, 70,000 രൂപയുടെ ഫോണ്‍ തല്ലിപ്പൊട്ടിച്ചു എന്നതടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. ഇരുവരും ഏറെനാളായി ഓണ്‍ലൈനില്‍ സജീവമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബ ജീവിതവുമായി ബന്ധപ്പെട്ട വിഡിയോകളാണ് ഇവരുടെ ചാനലുകള്‍ വഴി ചെയ്തിരുന്നത്. എന്നാല്‍ എന്താണ് ആക്രമണത്തിന് പിന്നില്ലേ കാരണമെന്ന് വ്യക്തമല്ല.



