
മദേഴ്‌സ് ഡേയിൽ അമ്മയുടെ ഫോട്ടോ വാട്‌സ്അപ്പ് സ്റ്റാറ്റസാക്കി: അമ്മായിയമ്മയും നാത്തുനൂം ഭർത്താവുമായി വഴക്കുണ്ടാക്കിയ യുവതി തൂങ്ങി മരിച്ചു; വാകത്താനത്ത് 27 കാരി ജീവനൊടുക്കിയത് രണ്ടു വയസയുള്ള മകനെ ഉപേക്ഷിച്ച്
തേർഡ് ഐ ബ്യൂറോ
കോട്ടയം: മദേഴ്‌സ് ഡേയിൽ അമ്മയുടെ ഫോട്ടോ വാട്‌സ്അപ്പ് സ്റ്റാറ്റസ് ആക്കിയതിനെച്ചൊല്ലിയുണ്ടായ വഴക്കിനൊടുവിൽ വാകത്താനത്ത് 27 കാരി തൂങ്ങി മരിച്ചു. വാകത്താനം തോട്ടയ്ക്കാട് ഇരവുചിറ നെടുമറ്റം തകടിയിൽ വീട്ടിൽ സ്വകാര്യ ബസ് ഡ്രൈവർ സുശാന്തിന്റെ ഭാര്യ ആതിര(27)യാണ് വീടിനുള്ളിൽ ജീവിനൊടുക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മദേഴ്‌സ് ഡേ ദിവസം ആതിര സ്വന്തം അമ്മയുടെ ചിത്രം വാട്‌സ്അപ്പിൽ സ്റ്റാറ്റസാക്കിയിരുന്നു. ഇതേച്ചൊല്ലി വീട്ടിൽ നേരിയ തോതിൽ വഴക്കുണ്ടായിരുന്നു. സുശാന്തിന്റെ അമ്മയും സഹോദരിയും, ആതിരയുമായി വഴക്കുണ്ടാക്കിയതായി പൊലീസ് പറയുന്നു. വഴക്കിന്റെ പേരിൽ രാത്രിയിൽ സുശാന്ത് ആതിരയെ ശാസിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങൾ എഴുന്നേറ്റ് നോക്കിയപ്പോഴാണ് കിടപ്പുമുറിയുടെ സമീപത്തെ മുറിയിൽ ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ വാകത്താനം പൊലീസിൽ വിവരം അറിയിച്ചു. വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.
തുടർന്നു നടത്തിയ പരിശോധനയിൽ കിടപ്പുമുറിയ്ക്കു തൊട്ടടുത്ത മുറിയിൽ ഷോളിൽ ആതിര തൂങ്ങി നിൽക്കുന്നതായി കണ്ടെത്തി. തുടർന്നു ആതിരയുടെ മൃതദേഹം പൊലീസ് ഷോൾ മുറിച്ച് തറയിൽ ഇറക്കി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.
പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്ത് എത്തി. പരിശോധനകൾക്കും പോസ്റ്റ് മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. സംസ്‌കാരം നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത വാകത്താനം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.