
ആറ്റിങ്ങലില്‍ നാലുവയസുകാരനുമായി അമ്മ കിണറ്റില്‍ ചാടി, കുട്ടി മരിച്ചു; യുവതി ആശുപത്രിയില്‍
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആറ്റിങ്ങല്‍ മാമത്ത് നാലുവയസുള്ള കുട്ടിയുമായി അമ്മ കിണറ്റില്‍ ചാടി കുഞ്ഞ് മരിച്ചു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം.രമ്യ- രാജേഷ് ദമ്ബതികളുടെ മകന്‍ നാലുവയസുള്ള അഭിദേവ് ആണ് മരിച്ചത്.കിണറ്റില്‍ ചാടിയത് അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആണ് ഇരുവരെയും പുറത്തെടുത്തത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഭിദേവിനെ രക്ഷിക്കാന്‍ സാധിച്ചില്ല.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്.രാജേഷും രമ്യയും ആറ്റിങ്ങലിലുള്ള വസ്ത്ര വ്യാപാരശാലയിലെ ജീവനക്കാരാണ്. രാവിലെ രാജേഷ് ജോലിക്ക് പോയ സമയത്താണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രമ്യ ജോലിക്ക് പോയിരുന്നില്ല.ജോലി സ്ഥലത്ത് എത്തിയപ്പോഴാണ് കുട്ടിയുമായി രമ്യ കിണറ്റില്‍ ചാടിയ കാര്യം രാജേഷ് അറിയുന്നത്.കുടുംബപ്രശ്‌നമാണ് ഇതിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ആറ്റിങ്ങല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.