പള്ളം വൈഎംസിഎയുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനം ആചരിച്ചു; ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു; സെക്രട്ടറി ജോർജജ് മാത്യു മാതൃഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു; മലയാള ഭാഷയുമായി ബന്ധപ്പെട്ട് രൂപപ്പെടുത്തിയ ഗാനം കുട്ടികൾ അവതരിപ്പിച്ചു

Spread the love

കോട്ടയം: പള്ളം വൈഎംസിഎയുടെ നേതൃത്വത്തിൽ മാതൃഭാഷാ ദിനം ആചരിച്ചു. പള്ളം സെൻ്റ് പോൾസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിൽ സ്കൂൾ മാനേജർ ഫാ. ഡോ. ജോൺസ് ഏബ്രഹാം വാക്കച്ചേരിൽ അദ്ധ്യക്ഷത വഹിച്ചു.

ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ് മാതൃഭാഷ ദിനാചരണം ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയുടെ മാഹാത്മ്യം കേരളീയരെ ബോദ്ധ്യപ്പെടുത്തുവാൻ വിദേശ മിഷണറിമാർ വേണ്ടിവന്നു എന്നത് ഒരു യാഥാർത്ഥ്യമാണന്ന് സണ്ണി തോമസ് പറഞ്ഞു.

കേരള സംസ്ഥാനം രൂപീകൃതമായിട്ട് ഏഴ് പതിറ്റാണ്ട് ആയെങ്കിലും ഇന്നും ഭരണ ഭാഷ പൂർണ്ണമായും മലയാളത്തിലായിട്ടില്ലാ എന്നത് ഗൗരവമായി കാണണമെന്ന് സണ്ണി തോമസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈഎംസിഎ കേരളാ റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ സെക്രട്ടറി ജോർജജ് മാത്യു മാതൃഭാഷാ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സജി എം നൈനാൻ, ഉഷ റ്റി കെ, ലക്ഷ്മി എസ്സ്, കുമാരി എസ് ശ്രീഭദ്ര എന്നിവർ പ്രസംഗിച്ചു. മലയാള ഭാഷയുമായി ബന്ധപ്പെടുത്തി രൂപ
പ്പെടുത്തിയ ഗാനം സ്കൂൾ കുട്ടികൾ അവതരിപ്പിച്ചു.