കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദ്ദവും; പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി; മാതാവിനെതിരേ കേസ്

Spread the love

ചുരു: പ്രസവിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ നവജാത ശിശുവിനെ മാതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. രാജസ്ഥാനിലെ ചുരു ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. പരാതിയെ തുടര്‍ന്ന് 40 വയസുകാരിയായ ഗുഡ്ഡി ദേവിക്കെതിരേ പോലിസ് കൊലക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

video
play-sharp-fill

വ്യാഴാഴ്ച രാത്രിയിലാണ് ഗുഡ്ഡി ദേവി അഞ്ചാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രി വാര്‍ഡില്‍ ബന്ധുക്കള്‍ ഉറങ്ങുന്നതിനിടെ ഇവര്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ കുഞ്ഞിന് അനക്കമില്ലെന്ന് കണ്ട സഹോദരി മൈന ദേവി ആണ് ആദ്യം വിവരം ശ്രദ്ധിച്ചത്.

കുഞ്ഞിന്റെ കഴുത്തില്‍ ആഴത്തിലുള്ള പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ വിവരം അറിയിച്ചു. പരിശോധനയില്‍ കുഞ്ഞ് മരിച്ചെന്ന് സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞിന്റെ മരണകാരണം കഴുത്ത് ഞെരിച്ചതോടെയാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചു. സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയും മാനസിക സമ്മര്‍ദ്ദവുമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗുഡ്ഡി ദേവിയുടെ ഭര്‍ത്താവ് താരാചന്ദ് പക്ഷാഘാതം മൂലം കിടപ്പിലാണ്. മറ്റൊരു കുഞ്ഞിനെ വളര്‍ത്താനുള്ള ഭാരം ഏറ്റെടുക്കാനാവില്ലെന്ന് ഇവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നതായി പോലിസ് അറിയിച്ചു.