play-sharp-fill
7 വയസ്സുകാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി: കടം വാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുക്കാനില്ല, സഹതാപം ലഭിക്കാൻ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി

7 വയസ്സുകാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി: കടം വാങ്ങിയ 5 ലക്ഷം രൂപ തിരികെ കൊടുക്കാനില്ല, സഹതാപം ലഭിക്കാൻ കൊലപ്പെടുത്തിയതെന്ന് അമ്മയുടെ മൊഴി

 

ചെന്നൈ: കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ യുവതി മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) യാണ് മകള്‍ തുഖാറയെ (7) കൊലപ്പെടുത്തിയത്. സംഭവത്തില്‍ സത്യയെ പൊലീസ് അറസ്റ്റ് ചെയ്തു.

 

രണ്ടാംക്ലാസില്‍ പഠിക്കുന്ന തുഖാറയെ കഴിഞ്ഞ ദിവസം കളിക്കുന്നതിനിടെ കാണാതായെന്ന് പ്രകാശ് ശങ്കരാപുരം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മകള്‍ സത്യയ്‌ക്കൊപ്പം ബസ് സ്റ്റാന്‍ഡിനു സമീപത്തൂടെ നടന്നുപോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി.

 

ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റില്‍ നിന്ന് തുഖാറയുടെ മൃതദേഹം കണ്ടെത്തുന്നത്. പൊലീസ് തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സത്യ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന് സംശയം തോന്നാതിരിക്കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യുവതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പലരില്‍ നിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ തിരിച്ചു നൽകാൻ ഇല്ലാത്തതിനാൽ വീട്ടില്‍ ആരെങ്കിലും മരിച്ചാല്‍ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്ന് മനസ്സിലാക്കിയാണ് മകളെ കിണറ്റില്‍ തള്ളിയിട്ടതെന്നും സത്യ പോലീസിനോട് പറഞ്ഞു.