
റിമാൻഡിൽ കഴിഞ്ഞ മകനെ കണ്ട് പുറത്തിറങ്ങിയ അമ്മ കുഴഞ്ഞു വീണു മരിച്ചു
പത്തനംതിട്ടയിൽ ഇലന്തൂർ പൂക്കോട് പരിയാരം പുതിയത്ത് വീട്ടിൽ സൂസമ്മ (62) ആണ് മകനെ കണ്ടു ഇറങ്ങുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചത്.വാറണ്ട് കേസില്‍ കോടതി റിമാൻഡ് ചെയ്ത മകനെ കാണാനെത്തിയതിനിടയിലാണ് മരണം സംഭവിച്ചത്.ചൊവ്വാഴ്ച രാവിലെ 11.30-ന് പത്തനംതിട്ട പോലീസ് സ്‌റ്റേഷന് മുൻപിലായിരുന്നു സംഭവം.ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉടൻ പോലീസ് ജീപ്പില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.സൂസമ്മ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു.നേരത്തേ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞതാണ്.
Third Eye News Live
0