
തൃശ്ശൂര്‍: തൃശ്ശൂര്‍ പടിയൂരില്‍ വീടിനുള്ളില്‍ അമ്മയും മകളും മരിച്ച നിലയില്‍ കണ്ടെത്തി.
കാറളം വെള്ളാനി സ്വദേശി കൈതവളപ്പില്‍ പരേതനായ പരമേശ്വരൻ ഭാര്യ മണി (74) മകള്‍ രേഖ (43) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.
ബുധനാഴ്ച്ചയാണ് പടിയൂർ പഞ്ചായത്തിന് സമീപമുള്ള വീട്ടില്‍ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയല്‍വാസികളാണ് മണിയുടെ മറ്റൊരു മകളെ വിവരം അറിയിച്ചത്. ഇവർ വന്ന് വീടിൻ്റെ പിറക് വശത്തെ വാതില്‍ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിൻ്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു.
വീടിനുള്ളില്‍ സാധനങ്ങള്‍ അലങ്കോലമായ നിലയിലായിരുന്നു.
മകള്‍ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നു. ഇയാളെ ഇപ്പോള്‍ ബന്ധപ്പെടാൻ സാധിക്കുന്നില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുൻപ് ഇയാള്‍ക്കെതിരെ ഇരിങ്ങാലക്കുട വനിതാ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായി സഹോദരി പറഞ്ഞു.