അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചതിന് ഏഴ് വയസുകാരനെ ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിച്ചു; കണ്ണില്‍ മുളകുപൊടി വിതറി അമ്മയുടെ ക്രൂരത…

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കുമളി: അടുത്ത വീട്ടിലെ ടയര്‍ കത്തിച്ചതിന് ഏഴു വയസുകാരനോട് അമ്മ കാണിച്ചത് കൊടും ക്രൂരത.

കുട്ടിയെ ചട്ടുകം കൊണ്ട് പൊളലേല്‍പ്പിക്കുകയും കണ്ണില്‍ മുളകുപൊടി വിതറുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയുടെ കൈയിനും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം,

പൊള്ളലേല്‍പ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയുടെ കാല്‍മുട്ടിന് തഴെയും കൈയിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാര്‍ഡ് മെമ്പറും അയല്‍വാസികളും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അമ്മയെ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.