
അമ്മയോട് മകന്‍റെ ക്രൂരത; മദ്യലഹരിയില്‍ വടികൊണ്ട് തല്ലിച്ചതച്ചു; ആക്രമിച്ചത് സഹോദരനെ കൊന്ന കേസിലെ പ്രതി
തൃശൂര്‍: തൃശൂർ ദേശമംഗലം കൊണ്ടയൂരില്‍ മദ്യലഹരിയില്‍ അമ്മയെ മകൻ തല്ലിച്ചതച്ചു.
കൊണ്ടയൂർ സ്വദേശി സുരേഷാണ് അമ്മ ശാന്തയെ ശീമക്കൊന്നയുടെ വടികൊണ്ട് തല്ലിച്ചതച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം.
രാവിലെ അയല്‍വാസികളാണ് സംഭവം പുറത്തറിയിച്ചത്.
ആക്രമണത്തില്‍ പരിക്കേറ്റ് കിടന്നിരുന്ന ശാന്തയെ പൊലീസെത്തി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചെറുതുരുത്തി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സുരേഷ് രണ്ടു കൊല്ലം മുൻപ് ജ്യേഷ്ഠനെ കൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Third Eye News Live
0