
സ്വന്തം ലേഖിക
ചിങ്ങവനം: മധ്യവയസ്കയായ അമ്മയെ ആക്രമിച്ച കേസിൽ മകനെ പോലീസ് അറസ്റ്റ് ചെയ്തു.
കുറിച്ചി ഔട്ട് പോസ്റ്റ് ഭാഗത്ത് പാറശ്ശേരി വീട്ടിൽ രാജേഷ് പി.ആർ(34) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാൾ കഴിഞ്ഞ ദിവസം രാത്രിയിൽ വീട്ടിലെത്തി അമ്മയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് അടുക്കളയിൽ ഇരുന്ന ചിരവ എടുത്ത് ആക്രമിക്കുകയുമായിരുന്നു.
പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ചിങ്ങവനം സ്റ്റേഷൻ എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത്, ശരത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ചിങ്ങവനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.