video
play-sharp-fill

മകളെ കാണാൻ യുകെയിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയായ അമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

മകളെ കാണാൻ യുകെയിൽ എത്തിയ കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയായ അമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

ലണ്ടൻ : മകളെ കാണാൻ യുകെയിൽ എത്തിയ അമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വിടപറഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിനി സിസിലി മാത്യു (75) . ഗ്രിംസ്ബി ഡയാനാ പ്രിൻസസ് ഓഫ് വെയിൽ ഹോസ്പിറ്റലിലെ നഴ്സ് ജെസി മാത്യുവിന്റെ മാതാവാണ്.

മകളെ കാണാനായി കഴിഞ്ഞ മാസമാണ് സിസിലി ഗ്രിംസ്‌ബിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ടൗൺ സെന്ററിൽ ഷോപ്പിങിന് പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. കോട്ടയം മുക്കൂട്ടുതറ വട്ടോടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റവ. സിസ്റ്റർ ഷേർലി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു എന്നിവരാണ് മറ്റ്‌ മക്കൾ. മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവക അംഗമാണ്. പരേതയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്. ഇതിനായി കുടുംബത്തെ സഹായിക്കുവാൻ യുക്മ, ഗ്രിംസ്ബി കേരളൈറ്റ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിച്ചുണ്ട്. ഫണ്ട് ശേഖരണത്തിൽ ഇതോടൊപ്പമുള്ള ലിങ്കിലൂടെ പണം നൽകാമെന്ന് ഭാരവാഹികൾ അറിയിച്ചു. https://gofund.me/4bbf5472