
പൂജയുടെ മറവിൽ പീഡനം ; അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടിലെ സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടുവെന്ന് പരാതി ; കേസെടുത്ത് പൊലീസ്
കൊച്ചി: പറവൂരില്‍ പൂജയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തു. അമ്മയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന വീട്ടില്‍ പൂജ ചെയ്യാനെന്ന പേരിലെത്തി ബന്ധം സ്ഥാപിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് പരാതി.
ഇവരുടെ സ്വര്‍ണാഭരണങ്ങളും ആധാരവും നഷ്ടപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതി നല്‍കിയ അമ്മയ്ക്കും മക്കള്‍ക്കും മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ആരോഗ്യവിദഗ്ധരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കേണ്ടതുണ്ടെന്നും പൊലീസ് പറയുന്നു.
ഇവരെ പറവൂരിലുള്ള അഗതിമന്ദിരത്തിലേക്ക് മാറ്റി. പൂജ ചെയ്യാനെത്തിയ തത്തപ്പള്ളി സ്വദേശിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0