തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗവും  അമ്മയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

Spread the love

തിരുവനന്തപുരം : വക്കത്ത് പഞ്ചായത്ത് അംഗത്തെയും  അമ്മയെയും മരിച്ച തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

നെടിയുള വീട്ടിൽ വത്സല മകൻ അരുൺ എന്നിവരാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കുറച്ചുപേർ നൽകിയ കേസുകൾ എന്ന് രേഖപ്പെടുത്തിയ ആത്മഹത്യ കുറുപ്പ് കണ്ടെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ 8 മണിയോടെയാണ് വക്കം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം അരുണിനെയും അമ്മയെയും വീട്ടിലെ  ചായ്പ്പിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോൺഗ്രസ് പ്രവർത്തകനായ അരുണിന്റെ പേരിൽ ബിജെപി പ്രവർത്തകർ നൽകിയ  വ്യാജ പരാതികൾ കാരണമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

മോഷണം, ജാതി അധിക്ഷേപം തുടങ്ങിയ കേസുകളാണ് അരുണിനെതിരെ നിലവിലുള്ളത്, ഇതുകാരണം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും പാസ്പോർട്ടും ലഭിക്കാതായത് അരുണിനെ ഏറെ മാനസിക സമ്മർദ്ദത്തിൽ ആക്കിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്.