അമ്മയെയും മകനെയും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണമെന്ന് പോലീസ് നിഗമനം
പാലക്കാട്: അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയില്‍ ഇന്നലെ രാത്രി ഒമ്ബത് മണിയോടെയാണ് സംഭവം.
ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് ( 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. നിഷാന്ത് കഴിഞ്ഞ പത്ത് വർഷമായി പലതരം കച്ചവടങ്ങള്‍ നടത്തി വരികയായിരുന്നു. എന്നാല്‍ വിവിധ പ്രതിസന്ധികള്‍ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂള്‍ബാർ പത്ത് ദിവസം മുമ്ബാണ് അടച്ചുപൂട്ടിയത്. സാമ്ബത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്ബി പൊലീസിന്റെ നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നല്‍കും. നിഷാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദില്‍ ആണ് താമസം.