
സ്വന്തം ലേഖിക
കോട്ടയം: അമ്മയെയും മകനെയും ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.
അരയൻകാവ് കുലയറ്റിക്കര തോട്ടറ ഭാഗത്ത് കിഴക്കേകാവലക്കാരിയിൽ വീട്ടിൽ കരുണാകരൻ മകൻ അഭിലാഷ് (36) നെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും കഴിഞ്ഞദിവസം ബ്രഹ്മമംഗലം ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഭിലാഷും സ്ത്രീയുടെ മകനും മുൻകാല സുഹൃത്തുക്കളായിരുന്നു. ഇവർ തമ്മിൽ കഴിഞ്ഞദിവസം വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നുള്ള വിരോധം മൂലമാണ് അഭിലാഷും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഇത് തടയാൻ വന്ന അമ്മയെയും ഇവർ ആക്രമിച്ചു.
സംഭവത്തിനു ശേഷം പ്രതികൾ എല്ലാവരും ഒളിവിൽ പോവുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അഭിലാഷിനെ പിടികൂടുകയായിരുന്നു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.
തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ കെ.എസ് ജയൻ, എസ്.ഐ ദീപു റ്റി.ആർ, എ.എസ്.ഐ സുശീലൻ, സി.പി.ഓ ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.