മകന്‍ മരിച്ചത് അറിഞ്ഞില്ല; കോട്ടയം കുറുപ്പന്തറയിൽ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും സഹോദരങ്ങളും; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം

Spread the love

സ്വന്തം ലേഖിക

കോട്ടയം: മകന്‍ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്മയും സഹോദരങ്ങളും.

കോട്ടയം കുറുപ്പന്തറ മാഞ്ഞൂര്‍ നടുപ്പറമ്പില്‍ പരേതനായ പുരുഷന്റെ മകന്‍ അജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 50 വയസുള്ള അജിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം തോന്നിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അജിയുടെ മാതാവ് ചെല്ലമ്മ (80), ചെല്ലമ്മയുടെ മറ്റു മക്കളായ മിനി (52), രാജു (40) എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരാണ്.

വീടിന്‍റെ അറ്റകുറ്റ പണികള്‍ക്ക് പഞ്ചായത്തില്‍ നിന്ന് പണം അനുവദിച്ചിരുന്നു. ഇതിന്‍റെ രേഖകളുമായി എത്തിയ പഞ്ചായത്തംഗമാണ് അജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മകന് സുഖമില്ലെന്നും വെള്ളമല്ലാതെ മറ്റൊന്നും കഴിക്കുന്നുമില്ലെന്നുമായിരുന്നു പഞ്ചായത്ത് അംഗത്തോട് ചെല്ലമ്മ പറഞ്ഞത്. ഇതിനേത്തുടര്‍ന്നാണ് പഞ്ചായത്ത് അംഗം സാലിമോള്‍ വീട്ടിലേക്ക് കയറി പരിശോധിച്ചത്.

വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു. പഞ്ചായത്ത് അംഗം ചെല്ലുന്ന സമയത്ത് ചെല്ലമ്മയും ഇളയമകന്‍ രാജുവും അജിയുടെ മൃതദേഹം കിടന്നിരുന്ന മുറിയില്‍ കട്ടിലിന്റെ താഴെ കിടക്കുകയായിരുന്നു.

പഞ്ചായത്തംഗം അറിയിച്ചതിനെത്തുടര്‍ന്ന് സമീപവാസികളും പൊലീസും എത്തി മൃതദേഹം വൈക്കം ഗവ. ആശുപത്രിയിലേക്കു മാറ്റി.