ഭർത്താവുമായി അകന്ന് കഴിയുന്ന മകൾ കാമുകനൊപ്പം ഇറങ്ങിപ്പോയി ; യുവതിയുടെ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കി

Spread the love

തമിഴ്നാട്  : ദിണ്ടിഗലില്‍ ആണ്‍സുഹൃത്തിനൊപ്പം പോയ  യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കി.

ദിണ്ടിഗല്‍ ഒട്ടൻചത്രത്തിലാണ് സംഭവം. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മുത്തശ്ശി ചെല്ലമ്മാള്‍, അമ്മ കാളീശ്വരി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകള്‍ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച്‌ കാമുകനോടൊപ്പം പോയിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും എതിർത്തിരുന്നു.

എന്നാല്‍ പവിത്ര ആ ബന്ധം തുടരുകയും വീട്ടില്‍ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച്‌ കൊന്ന് അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയല്‍ക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേത്തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴായിരുന്നു നാല് പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗല്‍ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.