അമ്മയുടെ കാമുകൻ ഇടയ്ക്കിടെ വീട്ടിൽ വരുന്നത് ചോദ്യം ചെയ്തു; പതിനാറുകാരനെ അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും ചേർന്ന് ക്രൂരമായി മർദ്ദിച്ചു ; കമ്പിവടി കൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു, കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്പിച്ചതായും പരാതിയിൽ പറയുന്നു; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: അമ്മയും മുത്തശ്ശിയും അമ്മയുടെ സുഹൃത്തും ചേര്‍ന്ന് പതിനാറുകാരനെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കമ്പിവടി കൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിച്ചു. കത്രിക കൊണ്ട് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്പിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

സംഭവത്തില്‍ കുട്ടിയുടെ അമ്മ രാജേശ്വരി, അമ്മയുടെ സുഹൃത്ത് സുനീഷ്, അമ്മൂമ്മ വളര്‍മതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ മര്‍ദ്ദിച്ച വിവരം പുറത്തു വന്നതിന് പിന്നാലെ പ്രതികള്‍ മൂന്നുപേരും നെടുമ്പാശ്ശേരിക്ക് സമീപം ഒരു ലോഡ്ജില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

കുട്ടിയുടെ ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റതിന്റെ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. തോളിലും ശരീരമാസകലവും മര്‍ദ്ദനമേറ്റ ക്ഷതങ്ങളുണ്ട്. ഒരു കൈ പ്ലാസ്റ്ററിട്ട നിലയിലാണ്. മറ്റേ കൈയില്‍ നീരുണ്ട്.

അമ്മ രാജേശ്വരിക്ക് മൂന്നുമക്കളാണുള്ളത്. ഇതില്‍ ഏറ്റവും മുതിര്‍ന്നയാളാണ് മര്‍ദ്ദനമേറ്റ പതിനാറുകാരന്‍. കാമുകന്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നുപോകുന്നത് ചോദിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.