
ചെർപ്പുളശ്ശേരിയിൽ ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം
പാലക്കാട് : ചെർപ്പുളശ്ശേരിയിൽ ജലസംഭരണി തകർന്ന് അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം. ചെർപ്പുളശ്ശേരി വെള്ളിനേഴിയില്‍ പശു ഫാമിലെ ജലസംഭരണിയാണ് തകർന്നത്.
വെസ്റ്റ് ബംഗാള്‍ സ്വദേശി ഷമാലി (30), മകൻ സാമി റാം(2) എന്നിവരാണ് മരിച്ചത്. പശു ഫാമിലെ തൊഴിലാളിയാണ് മരിച്ച യുവതി.
പശുഫാമില്‍ താല്‍ക്കാലികമായി നിർമിച്ച ടാങ്കാണ് പൊട്ടിയത്. വെള്ളത്തിൻ്റെ ശക്തി കാരണം മൂന്ന് ഭാഗത്തേക്കും പൊട്ടിയൊഴുകുകയായിരുന്നു. അമ്മയും കുഞ്ഞും വെള്ളത്തില്‍ അകപ്പെട്ട് കിടന്നത് ഒരു മണിക്കൂറാണ്. ഫാമിലുണ്ടായിരുന്നവർ പണി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം കണ്ടത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Third Eye News Live
0