നിയമവിരുദ്ധമായി എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നതിൽ സ്വകാര്യബസുകൾക്കെതിരെ നടപടി; പാലക്കാട് 21 ബസുകള്‍ക്കെതിരെ നടപടിയെടുത്തു

Spread the love

പാലക്കാട്: സ്വകാര്യ ബസുകളിൽ നിയമവിരുദ്ധമായി എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നതിൽ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 21 ബസുകള്‍ക്കെതിരെ നടപടിയെടുത്തു. രണ്ടു ജില്ലകളിലുമായി 75ഓളം വാഹനങ്ങളാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധിച്ചത്.

തൃശൂര്‍-പാലക്കാട് റൂട്ടിൽ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിൽ വ്യാപകമായി എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ റൂട്ടിലെ ബസുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരം പരിശോധനകൾ വ്യാപകമായി സംഘടിപ്പിക്കുമെന്ന് പാലക്കാട് ആര്‍ടിഒ സി യൂ മുജീബ് അറിയിച്ചു