ഇന്ത്യക്കാരി ബ്രസിലിൽ ലേലം ചെയ്ത പശുവിന്റെ വില 40 കോടി

Spread the love

ബ്രസിൽ : കഴിഞ്ഞ ദിവസം ബ്രസിലിൽ ഒരു ഇന്ത്യക്കാരി തന്റെ പശുവിനെ ലേലം ചെയ്തത് 40 കോടി രൂപക്ക്.നിലവിൽ ലോകത്തിലെ ഏറ്റവും വിലകൂടിയ പശുവായി ഇതു മാറിയിരിക്കുകയാണ്.

വിയാറ്റിന 19 FIV മാര ഇമോവീസ് എന്നാണ് ഈ പശുവിന്റെ പേര്. നെല്ലോർ ഇനത്തില്‍ പെട്ടതാണ് പശു.ഇതിനെ കൂടുതൽ ആയും കാണപ്പെടുന്നത് ബ്രസിലിൽ ആണെങ്കിലും ഇന്ത്യയുമായി ഇതിനു ബന്ധമുണ്ട്.ഈ ഇനത്തിൽ പെടുന്ന കന്നുകാലികളുടെ ഉത്ഭവം ആന്ധ്രപ്രദേശിൽ നിന്നാണ് എന്നതാണ് ആ ബന്ധം.ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയില്‍ നിന്നുമുള്ള നാടൻ കന്നുകാലിയിനമായ ഓങ്കോള്‍ കന്നുകാലികളില്‍ നിന്നാണ് നെല്ലോർ ഇനമുണ്ടായത് എന്നാണ് പറയുന്നത്.

എന്നാൽ ഇവ ബ്രസിലിൽ എത്താൻ കാരണം 19ാം നൂറ്റാണ്ടിൽ കപ്പൽ മാർഗം ബ്രസിലിൽ എത്തിയ ഓങ്കോൾ കന്നുകാലികൾ ആൺ. നെല്ലോറില്‍ നിന്നാണ് കന്നുകാലികളെ കൊണ്ടുവന്നത് എന്നത് കൊണ്ട് ഇവയ്ക്ക് നെല്ലോർ പശുക്കള്‍ എന്ന് പേരും നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1878-ല്‍ ഹാംബർഗ് മൃഗശാലയില്‍ നിന്ന് മറ്റൊരു ജോടി കന്നുകാലികളെ ബ്രസീലിലേക്ക് കൊണ്ടുവന്നു.പക്ഷെ ഇന്ന് ബ്രസിലിൽ ഉള്ള പശുക്കൾ നെല്ലോർ പശുക്കളുടെ പരമ്പരയിൽ പെട്ടതാണെന്നാണു പറയുന്നത്.