ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള മിന്നും താരമായി നരേന്ദ്രമോദി
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഏറ്റവും അധികം ആരാധകരുള്ള ഇന്ത്യക്കാരുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയതായി സർവ്വേ ഫലം. ലണ്ടൻ കേന്ദ്രീകരിച്ചുള്ള ഇന്റർനെറ്റ് മാർക്കറ്റ് റിസർച്ച് ആൻഡ് ഡേറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ സർവ്വേയിലാണ് മോദി ഒന്നാമതെത്തിയത്. സച്ചിൻ തെൻഡുൽക്കർ, മഹേന്ദ്ര സിങ് ധോണി, രത്തൻ ടാറ്റ, അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, വിരാട് കോലി എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.
മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത്. മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ രണ്ടാം സ്ഥാനത്താണുള്ളത്. ചൈനീസ് നടൻ ജാക്കി ചാൻ, ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. യുഎസിലെ ടോക് ഷോ അവതാരകനായ ഒപ്ര വിൻഫ്രി, ആഞ്ജലീന ജോളി, മിഷേൽ ഒബാമ എന്നിവരാണ് പട്ടികയിലെ മറ്റ് പ്രമുഖർ. ആഞ്ജലീന ജോളിയെ മറികടന്ന് മിഷേൽ ഒബാമ ലോകത്തിൽ ഏറ്റവും ആരാധിക്കപ്പെടുന്ന സ്ത്രീയായി ലിസ്റ്റിൽ ഇടം നേടിയതും ശ്രദ്ധേയമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്റർനെറ്റ് മാർക്കറ്റ് റിസർച്ച് ആൻഡ് ഡേറ്റ അനലറ്റിക്സ് വിഭാഗത്തിന്റെ ഈ സർവ്വേ ഓൺലൈൻ വഴിയാണ് നടത്തിയത്. 41 രാജ്യങ്ങളിൽ നിന്നുള്ള നാമനിർദ്ദേശങ്ങളാണ് ഇതിനായി പരിഗണിച്ചത്. ഇവയിൽ നിന്നും 20 പുരുഷന്മാരുടെയും 20 സ്ത്രീകളുടെയും കൂടാതെ 10 പ്രാദേശിക പ്രമുഖരുടെയും പേരുകൾ അടങ്ങിയ ലിസ്റ്റ് തയ്യാറാക്കുകയായിരുന്നു