എന്തൊക്കെ പരിക്ഷിച്ചിട്ടും കൊതുക് ശല്ല്യം മാറുന്നില്ലേ..എങ്കിൽ ഈ മഴക്കാലത്ത് ഈ വിദ്യ പരീക്ഷിച്ചു നോക്കൂ… ഒരു സ്പൂൺ കടുക് മതി, കൊതുകിനെ ഓടിക്കാം..
കൊതുക് ശല്ല്യം ഇല്ലാത്ത വീടുകൾ പൊതുവെ കുറവായിരിക്കും. മഴക്കാലമായാൽ പിന്നെ പറയണ്ട. കൊതുകിന്റെ കൂട്ടംതന്നെയാണ് ഉണ്ടാവുക. അതുകൊണ്ടുതന്നെ കൊതുക് നശീകരണത്തിൽ മഴക്കാലത്ത് പ്രത്യേകം ജാഗ്രത വേണം.
ഡെങ്കിപ്പനി , വെെസ്റ്റ് നെെല്‍, മന്ത്, ചിക്കൻഗുനിയ, തുടങ്ങിയ നിരവധി രോഗങ്ങള്‍ പരത്തുന്നത് കൊതുകാണ്. കൊതുകിനെ തുരത്താൻ കെമിക്കല്‍ കലർന്ന ചില വിഷവസ്തുക്കള്‍ നാം ഉപയോഗിക്കാറുണ്ട്.
ഉദാഹരണത്തിന് കൊതുക് തിരികള്‍ പോലുള്ളവ. എന്നാല്‍ ഇവ കുട്ടികള്‍ക്കും പ്രായമായവർക്കും ദോഷമാണ്. ഒരു കെമിക്കലും ഉപയോഗിക്കാതെ വീട്ടില്‍ പ്രകൃതിദത്തമായ രീതിയിലൂടെ കൊതുകിനെ തുരത്തുന്നത് എങ്ങനെയെന്ന് നോക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആവശ്യമായ സാധനങ്ങള്‍
കടുക് – ഒരു സ്‌പൂണ്‍
വിളക്കെണ്ണ – ആവശ്യത്തിന്
വിളക്ക് തിരി – 2 എണ്ണം
ചെയ്യേണ്ട വിധം
കടുക് നന്നായി പൊടിച്ചെടുക്കണം. ഒരു വിളക്കിലേക്ക് കുറച്ച് കടുക് പൊടിച്ചത് ഇട്ടുകൊടുത്ത ശേഷം അതിലേക്ക് വിളക്കെണ്ണ ഒഴിച്ച് തിരിയിട്ട് കത്തിക്കുക. കൊതുകിന്റെ ശല്യം ഉള്ള സ്ഥലത്ത് ഇതുകൊണ്ട് വയ്‌ക്കാവുന്നതാണ്.
ഇതില്‍ നിന്ന് നന്നായി പുക ഉയരും. ഇതോടെ കൊതുക് വീടിന്റെ പരിസരത്ത് പോലും വരില്ല. കുന്തിരിക്കം പോലുള്ളവ പുകയ്‌ക്കുന്നതിന് പകരം കടുക് പൊടി ഇട്ട് പുകയ്‌ക്കുന്നതും വളരെ നല്ലതാണ്.
ഇങ്ങനെ ചെയ്‌താല്‍ നല്ല രീതിയില്‍ പുക ഉയരാൻ സാദ്ധ്യതയുണ്ട്. അതിനാല്‍ പെട്ടെന്ന് തന്നെ കൊതുകിന്റെ ശല്യം മാറിക്കിട്ടുന്നതാണ്.