video
play-sharp-fill

കൊതുക് ശല്യം ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

കൊതുക് ശല്യം ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

Spread the love

ചൂടും ഈർപ്പവും കൂടുമ്പോഴേക്കും കൊതുകുകൾ വരാൻ തുടങ്ങും. ഒട്ടുമിക്ക വീടുകളിലും ഈ പ്രശ്നമുണ്ട്. കൊതുകുകളെ തുരത്താൻ ഏറ്റവും എളുപ്പമുള്ള മാർഗ്ഗം അവ വീടിനുള്ളിൽ കയറുന്നത് തടയുക എന്നതാണ്. കൊതുക് കടിയേറ്റാൽ ഡെങ്കു, മലേറിയ, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ കൊതുക് വരുന്നത് തടയേണ്ടത് അത്യാവശ്യമായ കാര്യമാണ്.

വെള്ളം കെട്ടിനിർത്തരുത്

വെള്ളം കെട്ടി നിന്നാൽ അതിൽ നിന്നും കൊതുകുകൾ മുട്ടയിട്ട് പെരുകാറുണ്ട്. ഇത് കൊതുക് ശല്യം അനിയന്ത്രിതമായി വർധിക്കാൻ കാരണമാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നെറ്റ് അടിക്കാം

കാറ്റും വെളിച്ചവും ലഭിക്കാൻ വേണ്ടി ജനാലയും വാതിലുമെല്ലാം തുറന്നിടുന്ന ശീലം എല്ലാവർക്കും ഉണ്ട്. എന്നാൽ തുറന്നിടുമ്പോൾ കാറ്റും വെളിച്ചവും മാത്രമല്ല കൊതുകുകളും കയറിവരാറുണ്ട്. വാതിലുകളിലും ജനാലയിലും നെറ്റടിച്ചാൽ ഇത് ഒഴിവാക്കാൻ സാധിക്കും.

ഇഞ്ചിപ്പുല്ല്

ഇഞ്ചിപ്പുല്ലിന്റെ ഗന്ധമുള്ള തിരിയോ അല്ലെങ്കിൽ എണ്ണയോ ഉപയോഗിച്ചാൽ കൊതുക് വരുന്നത് ഒഴിവാക്കാൻ സാധിക്കും. വീടിന് പുറത്തും അകത്തും ഇത് ഉപയോഗിക്കാവുന്നതാണ്.

സുഗന്ധ തൈലങ്ങൾ

സുഗന്ധ തൈലങ്ങളുടെ ഗന്ധമുണ്ടെങ്കിൽ കൊതുക് ശല്യം ഒഴിവാക്കാൻ സാധിക്കും. വെളുത്തുള്ളി, കർപ്പൂര തുളസി, കറുവപ്പട്ട എന്നിവ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

ഫാൻ സ്ഥാപിക്കാം

കൊതുകുകൾ ശക്തരല്ല. അതിനാൽ തന്നെ ഫാൻ ഉപയോഗിച്ചും ഇവയെ തുരത്താൻ സാധിക്കും. വീടിന്റെ മുൻ വശത്തതായി ഫാൻ സ്ഥാപിച്ചാൽ കാറ്റിന്റെ ശക്തികൊണ്ട് കൊതുകുകൾക്ക് വന്നിരിക്കാൻ കഴിയില്ല.