
തിരുവനന്തപുരം : തങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയിരിക്കുന്ന ജോലികളില്‍ അതു പെടില്ല, കൊതുക നിർമാർജന പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെങ്കില്‍ വേറെ പ്രതിഫലം നല്‍കണമെന്ന് ആശമാര്‍.
മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന കൊതുകളുടെ ഉറവിട നശീകരണം പ്രവര്‍ത്തനങ്ങളിൽ ആശമാര്‍ പങ്കാളികളാകണമെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു.
ഇതിനായി ദിവസം 50 വീടുകള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ദേശീയ ആരോഗ്യ മിഷന്‍ ഉദ്യോഗസ്ഥരെ കണ്ട ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണക്കില്‍ പെടാത്ത ഇപ്പണി ഇനി പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊതുകു നശീകരണം ആശമാരുടെ ഉത്തരവാദിത്വത്തില്‍ വരില്ലെങ്കിലും മുന്‍വര്‍ഷങ്ങളില്‍ അവര്‍ സഹകരിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങളോട് പ്രതികാര ബുദ്ധിയോടെ സമീപിക്കുന്ന സാഹചര്യത്തില്‍ അതു തുടരാനാവില്ലെന്നാണ് ആശമാരുടെ നിലപാട്.
ഇതോടെ നിശ്ചയിച്ചു നല്‍കിയ ജോലികള്‍ മാത്രം ആശമാര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.