കൊതുക് നിങ്ങളെ മാത്രം കടിക്കുന്നുണ്ടോ? ഈ രക്തഗ്രൂപ്പുകാർ സൂക്ഷിക്കുക; കാരണങ്ങൾ അറിയാം

Spread the love

ആളുകൾ കൂട്ടമായി ഇരിക്കുമ്പോൾ ചിലരെ മാത്രം കൊതുകുകള്‍ തിരഞ്ഞ് പിടിച്ച്‌ കുത്താറുണ്ട്. എന്നെമാത്രം എന്തുകൊണ്ടാണ് കൊതുകു കടിക്കുന്നതെന്ന ചോദ്യം ചോദിച്ചാൽ, ചോരയ്ക്ക് മധുരമുള്ളതുകൊണ്ടാണ് കൊതുകുകള്‍ കടിയ്ക്കുന്നത് എന്ന പരിഹാസ മറുപടിയായിരിക്കും പലരിൽ നിന്നും കേൾക്കുന്നത്.

ശരിയ്ക്കും ഇതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ?

മനുഷ്യ ശരീരത്തിലെ രക്തവും കൊതുക് കടിക്കുന്നതും തമ്മില്‍ ബന്ധമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ഒ, ബി രക്തഗ്രൂപ്പുകാരോട് കൊതുകിന് ഒരു പ്രത്യേക ഇഷ്ടമാണ്. അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തിലാണ് കൊതുകുകളുടെ രക്തഗ്രൂപ്പുകളോടുളള ഇഷ്ടത്തെക്കുറിച്ച്‌ പറയുന്നത്. കൊതുകുകള്‍ക്ക് 400 തരത്തിലുള്ള മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതുപോലെ തന്നെ കൊതുകുകള്‍ കൂടുതലായി ഒരാളെ തന്നെ കടിക്കാൻ മറ്റ് ചില കാരണങ്ങളുമുണ്ട്.

ശരീരത്തിന്റെ ഗന്ധം മനസിലാക്കാൻ കൊതുകുകള്‍ക്ക് സാധിക്കും. വിയർപ്പിന്റെ മണം അറിയാനും കൊതുകുകള്‍ക്ക് നല്ല രീതിയിലുള്ള കഴിവുണ്ട്. വിയർത്തിരിക്കുന്നവരെ കൊതുകുകള്‍ ധാരാളമായി കടിക്കുന്നതിന് പിന്നിലെ കാരണങ്ങൾ ഇതൊക്കെയാണ്, ക്രീമുകള്‍ തേയ്ക്കുന്ന മുഖം പോലുള്ള ഭാഗത്ത് കൊതുക് കടിക്കും. അമിതമായി മദ്യപിക്കുന്നവരെയും കൊതുകുകള്‍ കൂടുതലായി കടിക്കുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

മണം പോലെ തന്നെ നിറങ്ങൾ തിരിച്ചറിയാനും കൊതുകുകള്‍ക്ക് സാധിക്കും. കറുപ്പ്, ഗ്രീൻ, പർപ്പിള്‍ തുടങ്ങിയ കടും നിറങ്ങള്‍ കൊതുകുകളെ ആകർഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ കൊതുകുകൾ കൂടുതല്‍ ഉള്ള സമയങ്ങളില്‍ കടും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒഴിവാക്കിയാൽ നാന്നായിരിക്കും.