
കൊതുക് തിരികളും, ലിക്വിഡും, കൊതുക് വലിയുമൊക്കെ ഉപയോഗിച്ച് മടുത്തോ? എങ്കിൽ വിഷമിക്കേണ്ട കൊതുകിനെ തുരത്താൻ ഇതാ എളുപ്പവഴികൾ!
ഒരു സമയം ആകുമ്പോൾ വീടുകളിൽ കൊതുക് ഇരച്ചുകയറാറുണ്ട്. കൊതുക് തിരികളും, ലിക്വിഡും, കൊതുക് വലയുമൊക്കെ ഉപയോഗിച്ച് മടുത്തവരാണ് അധികവും.
എന്നാൽ അതുകൊണ്ട് ശ്രമം ഉപേക്ഷിക്കാൻ കഴിയില്ലല്ലോ. കാരണം കൊതുക് മൂലമുണ്ടാകുന്നത് ചില്ലറ പ്രശ്നങ്ങൾ അല്ല. മലേറിയ, ചിക്കൻ ഗുനിയ, ഡെങ്കി പനി, സിക്ക തുടങ്ങി നിരവധി അസുഖങ്ങൾക്ക് വഴിയൊരുക്കുന്നതാണ് കൊതുകുകൾ. എന്നാൽ ഇനി ആശങ്കവേണ്ട. കൊതുകിനെ തുരത്താൻ സിംപിളാണ്. ഈ പൊടിക്കൈകൾ പരീക്ഷിച്ച് നോക്കൂ.
1. കൊതുക് വരാനുള്ള സാഹചര്യത്തെ തടയുകയാണ് ആദ്യം വേണ്ടത്. വീട്ടിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടാക്കാതിരിക്കുക. ഇതിൽ കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യത വളരെ കൂടുതലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ലാവണ്ടർ, റോസ്മേരി, ഇഞ്ചിപ്പുല്ല് തുടങ്ങിയ ചെടികൾ കൊതുകിനെ തുരത്തുന്നതാണ്. ഇവ മുറിക്കുള്ളിൽ വെക്കുന്നത് കൊതുകിനെ തുരത്തും.
3. മിന്റ്, ഗ്രാമ്പു തുടങ്ങിയ ഔഷധ ചെടികൾ ഉപയോഗിച്ചും കൊതുകിനെ തുരത്താൻ കഴിയും.
4. വേപ്പെണ്ണ സ്പ്രേ ചെയ്ത് കൊടുക്കുന്നതും എളുപ്പത്തിൽ കൊതുകിനെ തുരത്താൻ സഹായിക്കുന്ന ഒന്നാണ്.
5. കുരുമുളകുപൊടി ഉപയോഗിച്ചും കൊതുകിനെ തുരത്താൻ കഴിയും. പൊടിച്ച കുരുമുളക് വെള്ളത്തിൽ കലർത്തി സ്പ്രേ ചെയ്യാവുന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന കാപ്‌സൈസിൻ എന്ന കോമ്പൗണ്ട്
കുരുമുളകിന് ചൂട് നൽകുന്നതാണ്. അങ്ങനെ കുരുമുളകിന് നിന്നും ഉണ്ടാകുന്ന രൂക്ഷ ഗന്ധം കൊതുകുകളെ തുരത്താൻ സഹായിക്കും.
6. ചെറുനാരങ്ങയിൽ ഗ്രാമ്പു കുത്തി മുറിയിൽ വെച്ചാൽ പിന്നെ കൊതുക് ആ പരിസരത്തേക്ക് വരില്ല. ഇതിന്റെ
ഗന്ധം കൊതുകുകൾക്ക് അത്ര പറ്റാറില്ല.