ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന് മോഷണം നത്തുന്ന സംഘത്തിലെ പ്രധാനി ; അന്തർ സംസ്ഥാന മോഷ്ടാവിനെ തമിഴ്‌നാട്ടില്‍ നിന്നും കൊച്ചി പൊലീസ് പിടികൂടി 

Spread the love

കൊച്ചി : തമിഴ്‌നാട് സ്വദേശി വിനായക് എന്നയാളെയാണു തമിഴ്‌നാട്ടിലെ അമ്ബൂരിയില്‍ നിന്ന് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. വിമാനത്തില്‍ വന്നു മോഷണം നടത്തി തിരിച്ചു പോകുന്ന സംഘത്തിലെ പ്രധാനിയാണ ഇയാള്‍.

 

 

 

 

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ലാപ്‌ടോപ്പുകളും ബൈക്കുകളും മോഷ്ടിക്കുകയും, കെഎസ്‌ഇബി, വാട്ടർ അഥോറിറ്റി ജീവനക്കാരനാണെന്ന് പറഞ്ഞ് വീട്ടുകാരുടെ ശ്രദ്ധമാറ്റിയ ശേഷം മോഷണം നടത്തുകയും ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു.

 

 

 

 

തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതികളായ വൻസംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ മോഷണം നടത്തുന്ന സംഘത്തിലെ ഒരാള്‍ മാത്രമാണ് അറസ്റ്റിലായ വിനായക്. വിമാനത്തില്‍ എത്തിയ ശേഷം ബൈക്ക് മോഷണം ആണ് ആദ്യം നടത്തുക. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിനു കുറച്ചകലെ നിന്നും ബൈക്ക് കവർന്ന ശേഷം അതില്‍ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ടു വച്ച ശേഷമാണ് പദ്ധതിയിടുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

എറണാകുളത്തുനിന്ന് 9 ലാപ്‌ടോപ്പുകളും 2 ബൈക്കുകളും മോഷ്ടിച്ചതായി ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. പാലാരിവട്ടത്ത് രണ്ടു വീടുകളില്‍ കയറി മോഷണം നടത്തിയ കാര്യവും പ്രതി പൊലീസിനോട് പറഞ്ഞു.