വഴിയാത്രിക്കാരിയായ വീട്ടമ്മയുടെ മാല മോഷ്ടിച്ച്‌ മുങ്ങി; സ്കൂട്ടര്‍ യാത്രക്കാരന്‍ അറസ്റ്റില്‍

Spread the love

 

കൊച്ചി : നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയില്‍. പറവൂർ ചെറിയ പല്ലംതുരുത്തില്‍ വാടകയ്ക്ക് താമസിക്കുന്ന കിഴക്കേപ്പുറം മാളിയേക്കല്‍ വീട്ടില്‍ ജോയി (53) ആണ് പറവൂർ പോലീസിന്റെ പിടിയിലായത്.കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. തൃക്കേപ്പറമ്ബ് പറയക്കാട് റോഡിലൂടെ നടന്നു പോയ വീട്ടമ്മയുടെ ഒന്നരപ്പവൻ തൂക്കം വരുന്ന മാലയാണ് സ്ക്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നത്.

video
play-sharp-fill

 

പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. വേറെയും കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. മുനമ്ബം ഡി.വൈ.എസ്.പി എം.കെ മുരളിയുടെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.ബി ഷാഹുല്‍ ഹമീദ്, മാത്യു എം ജേക്കബ്ബ്, സി.ആർ ബിജു, കെ.യു ഷൈൻ, കെ.കെ അജീഷ്, എ.എസ്.ഐ പി.വി കൃഷ്ണൻ കുട്ടി, സീനിയർ സി.പി.ഒ മാരായ കെ.ബി നിബിൻ, കെ.ജി ജോസഫ്, മധു, സി.പി.ഒമാരായ സിന്റോ ജോയി, റെജി, കെ.കെ കൃഷ്ണ ലാല്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.