തിരുവനന്തപുരത്ത് ഫയർഫോഴ്സ് ജീവനക്കാരന്റെയടക്കം രണ്ട് വീടുകളില്‍ മോഷണം; അലമാരകള്‍ കുത്തിത്തുറന്ന നിലയില്‍

Spread the love

തിരുവനന്തപുരം:  തിരുവനന്തപുരത്ത് കാട്ടാക്കട പൂവച്ചലില്‍ രണ്ട് വീടുകളില്‍ മോഷണം. വീടുകളില്‍ ആളില്ലാത്ത സമയത്താണ് കവർച്ച നടന്നത്. ഫയർഫോഴ്സ് ജീവനക്കാരനായ സുബിൻ്റെ വീട്ടിലും പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കൊണ്ണിയൂർ പ്രദേശത്തുള്ള നിസാറുദ്ദീന്റെ വീട്ടിലുമാണ് കവർച്ച നടന്നത്.

രണ്ട വീടുകളിലേയും ബെഡ്റൂമുകളിലെ അലമാരകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു.സുബിൻ്റെ വീട്ടില്‍ നിന്നും 5 പവൻ സ്വർണ്ണവും 10,000 രൂപയും മോഷണം പോയി. സംഭവസമയത്ത് സുബിൻ കുടുംബസമേതം ഭാര്യവീട്ടിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് മൂന്നു മുപ്പതോടെയാണ് മോഷണ വിവരം അറിഞ്ഞത്.നിസാറുദ്ദീന്റെ വീട്ടില്‍ നിന്ന് വിവാഹത്തിനായി കരുതിയിരുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയത്. ഇന്നലെ പകല്‍ 12.45ഓടെയാണ് മോഷണ വിവരം നിസാറുദ്ദീൻ അറിയുന്നത്. അലമാരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച സ്വർണാഭരണങ്ങളാണ് നഷ്ടമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group