
മോസ്‌കോ- ഗോവ വിമാനത്തില്‍ ബോംബ് ഭീഷണി; പരിശോധന തുടരുന്നു; യാത്രക്കാര്‍ എല്ലാവരെയും സുരക്ഷിതര്‍; ഗോവ വിമാനത്താവളത്തിലും കനത്ത പരിശോധന
സ്വന്തം ലേഖിക
അഹമ്മദാബാദ്: മോസ്‌കോയില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ചാര്‍ട്ടേര്‍ഡ് വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദില്‍ ഇറക്കി.
244 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബോംബ് ഡിറ്റക്ഷന്‍ ആന്റ് ഡിസ്‌പോസല്‍ സ്ക്വാഡും പൊലീസും വിമാനത്താവളത്തില്‍ എത്തി പരിശോധന തുടരുകയാണ്. സംശയാസ്‌പദമായി ഇതുവരെയും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.
അഹമ്മദാബാദിലെ ജംനഗര്‍ വിമാനത്താവളത്തില്‍ രാത്രി 9.49ന് ആണ് ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം ഇറക്കിയത്. ഗോവയിലെ ഡബോലിം വിമാനത്താവളത്തിലാണ് ഫ്ളൈറ്റ് ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്.
അതിനാല്‍ തന്നെ ഗോവ വിമാനത്താവളത്തിലും കനത്ത പരിശോധന നടക്കുന്നുണ്ട്.
Third Eye News Live
0