സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ അശ്ലീല സന്ദേശം ; യുവതിയുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു ; മുൻ സുഹ്യത്ത് അറസ്റ്റിൽ

Spread the love

കോഴിക്കോട്: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച്‌ സമൂഹ മാധ്യമത്തില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച്‌ അശ്ലീല സന്ദേശം അയച്ച കേസില്‍ യുവാവ് അറസ്റ്റില്‍. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് സ്വദേശി കളളാടികാവ് ജെ. ജിബുനി(34)നെയാണ് വടകര സൈബര്‍ ക്രൈം പൊലീസ് ഇന്‍സ്‌പെക്ടര്‍ സിആര്‍ രാജേഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന യുവാവ് ഇവരുടെ നഗ്‌നചിത്രങ്ങള്‍ തയ്യാറാക്കി യുവതിയുടെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവതിയുടെ ഫോട്ടോ ഉപയോഗിച്ച്‌ തയ്യാറാക്കിയ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ദൃശ്യങ്ങള്‍ ഇവരുടെ പരിചയക്കാർക്ക് പ്രതി അയച്ചുകൊടുത്തത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സംഭവം ശ്രദ്ധയില്‍പ്പെട്ട യുവതി ഉടൻ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വ്യാജ അക്കൌണ്ടിന് പിന്നില്‍ യുവതിയുമായി മുന്‍ പരിചയമുണ്ടായിരുന്ന ജിബുൻ ആണെന്ന് കണ്ടെത്തിയത്. വടകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എഎസ്‌ഐ റിതേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ദില്‍ജിത്ത്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group