രാവിലെ ടോയ്‌ലറ്റില്‍ പോകാനായി ചായ നിര്‍ബന്ധമാണോ; നിങ്ങളെ കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്നങ്ങള്‍; രാവിലെ വെറുംവയറ്റിലുള്ള ചായകുടിയുടെ ദോഷങ്ങള്‍ അറിയാം….!
സ്വന്തം ലേഖിക
കോട്ടയം: രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ തന്നെ വെറുംവയറ്റില്‍ ചായകുടിക്കുന്ന ശീലം ഇല്ലാത്തവര്‍ ചുരുക്കമാണെന്ന് പറയാം.
രാവിലെ പ്രഭാതകൃത്യങ്ങള്‍ ചിട്ടയായി തന്നെ നടക്കാന്‍ ഈ മാര്‍ഗം ആശ്രയിക്കുന്നവരുമുണ്ട്. രാവിലെ ചൂടോടെ ചായ കുടിച്ചാല്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ക്ക് ടോയ്‌ലറ്റില്‍ പോയി വരാനാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് കൊണ്ട് തന്നെ ദഹനപ്രക്രിയയെ സഹായിച്ച് മലബന്ധം അടക്കം മാറ്റാനായി രാവിലെയുള്ള ചായകുടി സഹായകരമാണ് എന്ന് കരുതുന്നവരുണ്ട്.
എന്നാല്‍ രാവിലെ എഴുന്നേറ്റ ഉടനെയുള്ള ചായകുടി വയറിന് അത്ര ഗുണകരമാണോ എന്നാണ് ഇവിടെ പരിശോധിക്കുന്നത്. ചിട്ടയായ ഒരു ശീലമായി വളര്‍ത്തിയെടുക്കാം എന്നല്ലാതെ വയറിനോ ദഹനപ്രക്രിയയ്ക്കോ ഇങ്ങനെയുള്ള ചായകുടി മൂലം യാതൊരു വിധത്തിലുമുള്ള ഗുണവും ലഭ്യമാകുന്നില്ല എന്നാണ് യാഥാര്‍ഥ്യം.
ടോയ്‌ലറ്റില്‍ പോകുന്നതിന് മുന്‍പുള്ള ചായകുടി മാറ്റിയെടുക്കേണ്ട ഒരു ശീലം തന്നെയാണ്.
ചായയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, പോളിഫെനോള്‍സ് എന്നിവ വയറിലെ അസിഡിറ്റി വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.
കൂടാതെ ചായയിലെ പോളിഫെനോള്‍സ് ശരീരത്തിലെ ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിന് തടസ്സം നില്‍ക്കും. ചായയോടൊപ്പം ഭക്ഷണം കഴിച്ചാല്‍ അത് ഭക്ഷണത്തിലെ പോഷകങ്ങള്‍ ശരീരത്തിന് ശരിയായ രീതിയില്‍ വലിച്ചെടുക്കാന്‍ സാധിക്കാതെ വരുന്നതിന് കാരണമാകും.
അതി രാവിലെയുള്ള ചായകുടി ഒരു ചെറിയ തരം ലഹരി പോലെയാണ് പലരിലും പ്രവര്‍ത്തിക്കുന്നത്. കഫേയ്ന്‍ സെന്‍ട്രല്‍ നെര്‍വസ് സിസ്റ്റവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് വഴി ഇന്‍സോമാനിയ അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാകാം.
തലവേദന, മനം പിരട്ടല്‍, ഛര്‍ദ്ദി എന്നിവയ്ക്കും സാദ്ധ്യതയുണ്ട്.