play-sharp-fill
ഇന്ത്യാ-ഓസ്ട്രേലിയ ബന്ധം  രാജ്യത്തിന് വൻവളർച്ചയെന്ന് റിപ്പോർട്ട് ;  ജനുവരിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യാ സന്ദർശിക്കും

ഇന്ത്യാ-ഓസ്ട്രേലിയ ബന്ധം രാജ്യത്തിന് വൻവളർച്ചയെന്ന് റിപ്പോർട്ട് ; ജനുവരിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യാ സന്ദർശിക്കും

 

സ്വന്തം ലേഖകൻ

മെൽബൺ: ഇന്ത്യ-ഓസ്ട്രേലിയ ബന്ധം രാജ്യത്തിന് വൻവളർച്ചയെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം 29 ബില്യൺഡോളറാണ്. പ്രതിരോധമേഖലയിൽ അടക്കമുള്ള വ്യാപാര ബന്ധത്തിൽ കൂടുതൽ ഊഷ്മളമാവുന്നതിന്റെ സൂചനകളാണ് നിലവിൽ ലഭിക്കുന്നത്. ജനുവരിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യസന്ദർശിക്കും. ഇത് വരുംകാലത്തേക്കുള്ള വ്യാപാര,വാണിജ്യ ഇടപാടുകൾ ഊർജ്ജിതമാക്കാൻ വേണ്ടിയാണെന്നാണ് കരുതുന്നത്. നിലവിൽ ഇന്ത്യ-പസഫിക് മേഖലയിൽ പൊതുവായ വികസനവും സുരക്ഷിതത്വവും തീവ്രവാദ പ്രതിരോധവുമെല്ലാം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചതുർരാഷ്ട്രസഖ്യമായക്വാഡിലും ഓസ്ട്രേലിയയും ഇന്ത്യയും പങ്കാളികളാണ്. പ്രതിരോധമേഖലയിലെ വാണിജ്യഇടപാടുകളിലും മികച്ച വളർച്ചയാണ് ഇരുരാജ്യങ്ങൾക്കും ഒരുപോലെ ലഭിച്ചത്.


ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ സൈന്യസാന്നിധ്യം കൂടിവരുന്ന സാഹചര്യത്തിലാണ് പ്രതിരോധമേഖലയിൽ അടക്കം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ ശക്തമാകുന്നത്. ഉഭയകക്ഷി,വ്യക്തിഗത ബന്ധത്തിലും ഇന്ത്യയ്ക്ക് മുൻകാലങ്ങളെ അപേക്ഷിച്ച് ഓസ്ട്രേലിയയോട് കൂടുതൽ അടുക്കാൻ സാധിച്ചുവെന്ന ഇറക്കുമതി,കയറ്റുമതി മേഖലയിലെ വിലയിരുത്തലുകളുണ്ട്. രണ്ട് രാഷ്ട്രങ്ങളും തമ്മിലുള്ള വ്യാപാരമൂല്യം നിലവിൽ 29 ബില്യൺ ഡോളറാണ്. അതേസമയം 77 ബില്യൺ ഡോളർ മൂല്യവുമായി ഓസ്ട്രേലിയയോട് ജപ്പാനും 194 ബില്യൺ ഡോളറുമായി ചൈനയും മൂല്യം പങ്കിടുന്നു. ഓസ്ട്രേലിയ ഇന്ത്യയെ തങ്ങളുടെ ഏറ്റവും വലിയ നാലാമത്തെ കയറ്റുമതി വിപണിയായാണ് കണക്കാക്കുന്നത് . ഈ സാഹചര്യത്തിൽ വരും വർഷങ്ങളിലും ഇന്ത്യൻ വാണിജ്യമേഖലയിൽ കൂടുതൽ ഇടപെടൽ നടത്താനാണ് ഓസ്ട്രേലിയയുടെ പരിശ്രമം. ഇതിന് മുന്നോടിയായാണ് ജനുവരിയിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉന്നതതലസംഘത്തിനൊപ്പമുള്ള അദേഹത്തിന്റെ സന്ദർശനത്തിൽ ഭാവിയിലേക്കുള്ള വ്യാപാരകരാറുകളെ കുറിച്ചാകും ചർച്ച. ഓസ്ട്രേലിയയിലെ പ്രതിപക്ഷപാർട്ടികളും ഇന്ത്യയുമായുള്ള വ്യാപാരപങ്കാളിത്തത്തിന് ഏറെ മുൻതൂക്കം നൽകുന്നുണ്ട്. ഇന്ത്യയുമായുള്ള ചർച്ചയിൽ കൂടുതൽ തന്ത്രപരമായ സമീപനങ്ങളായിരിക്കും ഓസ്ട്രേലിയ കൈക്കൊള്ളുക. ചൈന ഇന്തോ-പസഫിക് മേഖലയിലെ സാന്നിധ്യം വ്യാപിപ്പിക്കുന്നതും ഇരുരാജ്യങ്ങൾക്കും ആശങ്കയുണ്ട്. അതുകൊണ്ട് തന്നെസമുദ്രമേഖലയിലെ സാന്നിധ്യവും സഹകരണവും ലക്ഷ്യമിട്ടുള്ള ചർച്ചകളും ഇരുരാഷ്ട്രങ്ങളുടെയും തലവൻമാർ തമ്മിൽ നടന്നേക്കും. നിലവിൽ ക്വാഡ് സഖ്യത്തിൽ ഇരുരാജ്യങ്ങളും പങ്കാൽകളാണ്. വ്യവസായ,വാണിജ്യ മേഖലയിൽ നിന്നുള്ളവർ രണ്ട് രാജ്യങ്ങളുടെയും വരാനിരിക്കുന്ന കരാറുകളെ മികച്ച പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.