മുരിങ്ങയില വെച്ച്‌ എന്നും തോരനും കറിയുമെല്ലാം അല്ലെ തയ്യാറാക്കുന്നത്? ചമ്മന്തി തയ്യാറക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്; റെസിപ്പി ഇതാ

Spread the love

കോട്ടയം: മുരിങ്ങയില വെച്ച്‌ ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്. എന്നും തോരനും കറിയുമെല്ലാം അല്ലെ തയ്യാറാക്കുന്നത്.

അല്പം വ്യത്യസ്തമായി ഒരു റെസിപ്പി നോക്കാം.

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുരിങ്ങയില
ഉഴുന്നുപരിപ്പ്
കടലപരിപ്പ്
ഇഞ്ചി
സവാള
വെളുത്തുള്ളി
പുളി
ഉപ്പ്
തേങ്ങ
എണ്ണ
കറിവേപ്പില
കടുക്
കായം
തയ്യാറാക്കുന്ന വിധം

അടികട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വെച്ച്‌ അല്‍പം എണ്ണയൊഴിക്കാം. അതിലേയ്ക്ക് ഒരു ടേബിള്‍സ്പൂണ്‍ കടലപരിപ്പ്, ഒരു ടേബിള്‍സ്പൂണ്‍ ഉഴുന്ന് പരിപ്പ് എന്നിവ ചേർത്ത് വറുക്കാം. പരിപ്പിൻ്റെ നിറം മാറി വരുമ്പോൾ സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞതും, വറ്റല്‍മുളകും ചേർത്തിളക്കാം. മുരിങ്ങയില കമ്പില്‍ നിന്നും വേർപെടുത്തി വൃത്തിയായി കഴുകിയെടുക്കാം.

അതുകൂടി പാനിലേയ്ക്ക് ചേർത്ത് വഴറ്റാം. ചെറിയ കഷ്ണം വാളംപുളി, കാല്‍ കപ്പ് തേങ്ങ ചിരകിയത് എന്നിവ ചേർത്ത് ഇടത്തരം തീയില്‍ വേവിച്ചെടുത്ത് തണുക്കാൻ മാറ്റി വെയ്ക്കാം. അല്‍പ്പം തണുത്തതിന് ശേഷം അരച്ചെടുക്കാം. മറ്റൊരു പാൻ അടുപ്പില്‍ വെച്ച്‌ അല്‍പ്പം എണ്ണയൊഴിച്ചു ചൂടാക്കി കറിവേപ്പില, ഉഴുന്നു പരിപ്പ്, കടുക്, അല്‍പ്പം കായം എന്നിവ വറുത്തെടുത്ത് മുരിങ്ങയില അരച്ചതിലേയ്ക്ക് ചേർക്കാം. ചൂട് ചോറിനൊപ്പം ഈ ചമ്മന്തി കഴിക്കാം.