video
play-sharp-fill

അയ്യനെക്കാണാൻ ഒരാഴ്ചയ്ക്കുള്ളിൽ സന്നിധാനത്തെത്തിയത്  മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ;ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി അറുപതിനായിരത്തോളം പേരാണ് ദർശനം നടത്തിയത്. തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേർ ബുക്ക് ചെയ്തതിൽ 68,000ലധികം പേർ സന്നിധാനത്തെത്തി.

Spread the love

മണ്ഡലമഹോത്സവത്തിനായി നടതുറന്ന ആദ്യ ആഴ്ചയിൽ ശബരിമലയിൽ ദർശനത്തിനെത്തിയത് മൂന്നര ലക്ഷത്തിലധികം തീർത്ഥാടകർ. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിലെല്ലാം ശരാശരി അറുപതിനായിരത്തോളം പേരാണ് ദർശനം നടത്തിയത്. തിങ്കളാഴ്ചയായിരുന്നു ഏറ്റവും കൂടുതൽ വെർച്വൽ ക്യൂ ബുക്കിംഗ് ഉണ്ടായിരുന്നത്. 71,000 പേർ ബുക്ക് ചെയ്തതിൽ 68,000ലധികം പേർ സന്നിധാനത്തെത്തി. ഇനിയുള്ള ദിവസങ്ങളിൽ ഭക്തരുടെ എണ്ണം വർദ്ധിക്കുമെന്നാണ് ഇത് നൽകുന്ന സൂചനകൾ. ദർശനത്തിനുള്ള സമയക്രമം നീട്ടിയിട്ടുണ്ട്. വണ്ടിപ്പെരിയാർ സത്രം വള്ളക്കടവ്,പുൽമേടുവഴി കാൽനടയായി വരുന്ന തീർത്ഥാടകരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2വരെയാണ് ഈ പാതയിലൂടെ തീർത്ഥാടകർക്ക് സഞ്ചരിക്കാൻ അനുമതി.

Tags :