
കൊണ്ടോട്ടി: കേരളത്തിലെ വിമാനത്താവളങ്ങളില്‍ കേന്ദ്ര വ്യാവസായിക സുരക്ഷാ സേന (സിഐഎസ്എഫ്) അംഗബലം വര്‍ധിപ്പിക്കുന്നു. 250-ഓളം പേരാണ് കേരളത്തിലേക്കു പുതുതായി എത്തുന്നത്. രാജ്യത്തെ ആറു പരിശീലനകേന്ദ്രങ്ങളില്നിന്നായി 11,729 പുതിയ കോണ്‍സ്റ്റബിള്‍മാരെ സിഐഎസ്എഫില്‍ നിയമിച്ചിട്ടുണ്ട്.
കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് 36 പേരെ പുതുതായി നിയമിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ വിമാനത്താവളങ്ങളിലും കൂടുതല്‍ സേനാംഗങ്ങളെത്തും.
മധ്യപ്രദേശിലെ ബര്‍വാഹ, രാജസ്ഥാനിലെ ദിയോളി, ബെഹ്റോര്‍, തമിഴ്നാട്ടിലെ തക്കോലം, ഛത്തീസ്ഗഢിലെ ഭിലായ്, ഒഡിഷയിലെ മുണ്ടാലി എന്നിവിടങ്ങളിലാണ് സേനയ്ക്ക് പരിശീലനകേന്ദ്രങ്ങളുള്ളത്. രാജ്യത്തെ 360-ലധികം തന്ത്രപ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷ നല്‍കുന്നത് സിഎസ്എസ്എഫ് ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



