video
play-sharp-fill

Saturday, May 17, 2025
HomeMainപതിനഞ്ച് ലക്ഷം നിക്ഷേപിച്ചയാൾക്ക് അപകടത്തിൽ കാൽ നഷ്ടപ്പെട്ടപ്പോൾ കൃത്രിമക്കാൽ വയ്ക്കാൻ ലഭിച്ചത് ഒരു ലക്ഷം മാത്രം;...

പതിനഞ്ച് ലക്ഷം നിക്ഷേപിച്ചയാൾക്ക് അപകടത്തിൽ കാൽ നഷ്ടപ്പെട്ടപ്പോൾ കൃത്രിമക്കാൽ വയ്ക്കാൻ ലഭിച്ചത് ഒരു ലക്ഷം മാത്രം; കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ പുറത്ത്

Spread the love

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിൽ ദുരിതം തുറന്ന് പറഞ്ഞ് കൂടുതൽ ഇരകൾ രം​ഗത്തെത്തി. കുവൈറ്റിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട ഷിജു കരുവന്നൂർ സഹകരണ ബാങ്കിൽ 15 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയാണ് ബാങ്കിലിട്ടതെന്ന് ഷിജു പറയുന്നു.

15 ലക്ഷം രൂപയുടെ പലിശ കൊണ്ടാണ് ഷിജു ജീവിച്ചു വന്നിരുന്നത്. കൃത്രിമ കാൽ വയ്ക്കാൻ പണത്തിനായി ബാങ്കിൽ അപേക്ഷ നൽകി. എന്നാൽ രണ്ട് തവണയായി ഒരു ലക്ഷം രൂപ മാത്രമാണ് ബാങ്കിൽ നിന്ന് ലഭിച്ചതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തുന്നു. ബാങ്കിലെത്തുമ്പോൾ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.

അതേസമയം, സഹകരണ പ്രസ്ഥാനത്തെ ആര് വിചാരിച്ചാലും തകർക്കാനോ തളർത്താനോ കഴിയില്ലെന്നും സഹകരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരുടെ ഒരു രൂപ പോലും നഷ്ടപ്പെടില്ലെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ പരിശോധിച്ചാൽ യാഥാർത്ഥ്യം കണ്ടെത്താൻ കഴിയും. കരിവന്നൂർ ക്രമക്കേടിൽ കുറ്റവാളികളെ ആരെയും രക്ഷപ്പെടാൻ സർക്കാർ അനുവദിച്ചില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments