
കൊവിഡിന്റെ കാലം കഴിഞ്ഞു: റിസർവ്ബാങ്കിന്റെ മോറട്ടോറിയം കാലാവധി അവസാനിച്ചു; വായ്പ്പകൾ ഇന്നു മുതൽ ബാങ്കുകൾ തിരിച്ചു പിടിച്ചു തുടങ്ങും; മോറട്ടോറിയം നീട്ടണമെന്ന ആവശ്യം റിസർവ് ബാങ്ക് തള്ളി
തേർഡ് ഐ ഫിനാൻസ്
ന്യൂഡൽഹി: കൊവിഡിന്റെ കാലം കഴിഞ്ഞതോടെ ബാങ്കുകൾ വായ്പകൾ ഇന്നു മുതൽ തിരിച്ചു പിടിച്ചു തുടങ്ങും. കഴിഞ്ഞ ഏപ്രിലിലാണ് കൊവിഡ് പ്രതിസന്ധിയെ തുടർന്നു രാജ്യത്ത് ബാങ്കുകൾ മോറട്ടോറിയം പ്രഖ്യാപിച്ചത്. ആദ്യം മൂന്നു മാസത്തേയ്ക്കും, പിന്നീട് മൂന്നു മാസം കൂടിയും കൊവിഡ് പ്രതിസന്ധിയുടെ ഭാഗമായുള്ള മോറട്ടോറിയം നീട്ടിയിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധിക്കാലം പൂർത്തിയാകും മുൻപ് ഈ മോറട്ടോറിയം റിസർവ് ബാങ്ക് ഇപ്പോൾ പിൻവലിച്ചിരിക്കുകയാണ്.
അതേസമയം, മോറട്ടോറിയം ഡിസംബർ വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. മാർച്ചിൽ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസർവ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരുന്നു. ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോറട്ടോറിയം ദീർഘിപ്പിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും. ആനുകൂല്യം
നീട്ടാനായി കേരളമടക്കം നൽകിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവർക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്ക്കേണ്ടി വരും. മാർച്ച് 1 മുതൽ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം
നടപ്പാക്കിയത്.