മോറട്ടോറിയം വ്യവസ്ഥകൾ പരിഷ്‌കരിക്കണം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
സ്വന്തം ലേഖകൻ
കോട്ടയം: ലോക്ക് ഡൗൺ മൂലമുള്ള തൊഴിൽ നഷ്ടവും, വരുമാന നഷ്ടവും പരിഗണിച്ച് എല്ലാത്തരം വായ്പകൾക്കും സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്.
എങ്കിലും ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള രീതിയിൽ മോറട്ടോറിയം കൃഷിക്കാർക്ക് ഉൾപ്പെടെ കടബാധ്യതക്കാർക്ക് പ്രയോജനകരമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചടവ് ഉറപ്പുവരുത്താനും, വായ്പ തിരികെ ഈടാക്കാനും നിയമ നടപടികൾ സ്വീകരിക്കപ്പെടുന്നില്ല എന്നത് മാത്രമാണ് ഇപ്പോഴത്തെ മോറട്ടോറിയം പ്രഖ്യാപനത്തിന്റെ ഫലം.
അല്ലെങ്കിലും ലോക്ക് ഡൗൺ സാഹചര്യത്തിൽ നിയമ നടപടികളിലൂടെ വായ്പാ തിരികെ പിടിക്കൽ സാധാരണഗതിയിൽ പ്രായോഗികമല്ല.
ഇപ്പോഴത്തെ ദുരിതപൂർണമായ സാഹചര്യത്തിൽ കർഷകർ എടുത്തിട്ടുള്ള എല്ലാത്തരം വായ്പകൾക്കും ആറുമാസത്തേയ്ക്ക് എങ്കിലും പലിശ ഒഴിവ് നൽകിയാൽ മാത്രമേ കർഷകർക്ക് പ്രയോജനപ്രദമാകുകയുള്ളൂ.
ആയതിനാൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള മോറട്ടോറിയത്തിന്റെ വ്യവസ്ഥകൾ പരിഷ്‌കരിച്ച് നിശ്ചിത കാലയളവിൽ വായ്പ പലിശ രഹിതമാക്കി തിരിച്ചടവിന് അവസരം നൽകി വ്യവസ്ഥകൾ പരിഷ്‌കരിച്ച് ഉത്തരവ് പുറപ്പെടുവിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവശ്യപ്പെട്ടു.